Deshabhimani

അല്‍പ്പശി ആറാട്ട്: തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിട്ടു

Thiruvananthapuram Airport
വെബ് ഡെസ്ക്

Published on Oct 20, 2026, 10:27 PM | 1 min read

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്രയോട് അനുബന്ധിച്ച് തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിട്ടു. ഘോഷയാത്ര കടന്നുപോകുന്നതിനാൽ ചൊവ്വാഴ്ച വൈകിട്ട് നാലുമുതൽ രാത്രി ഒമ്പതുവരെയാണ് വിമാനത്താവളത്തിൽ താൽക്കാലികമായി പ്രവർത്തനങ്ങൾ നിർത്തിവച്ചത്. വിമാനയാത്രക്കാർ യാത്രകൾ ക്രമീകരിക്കണമെന്ന് അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. വൈകിട്ട് ശംഖുംമുഖത്ത്‌ നടക്കുന്ന ആറാട്ടോടുകൂടി ഉത്സവത്തിന് കൊടിയിറങ്ങി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home