Deshabhimani

വനിതാ ട്വന്റി20; ഇന്ത്യക്ക് ഹാട്രിക് ജയം, സിംബാബ്‌വേയെ വീഴ്ത്തിയത് 92 റൺസിന്

india

ടീം ഇന്ത്യ |Photo:BCCI

വെബ് ഡെസ്ക്

Published on Oct 20, 2026, 10:23 PM | 1 min read

റായ്പുർ : സിംബാബ്‌വെയ്‌ക്കെതിരായ മൂന്നാം വനിതാ ട്വന്റി20യിൽ 92 റൺസിന്റെ തകർപ്പൻ ജയവുമായി ഇന്ത്യ. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3–0ന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 216 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 124 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.


ഹർമൻപ്രീത് കൗറിന്റെയും ഷഫാലി വർമയുടെയും വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 41 പന്തിൽ 10 ഫോറും അഞ്ച് സിക്സും ഉൾപ്പെടെ 91 റൺസുമായി ഹർമൻപ്രീത് പുറത്താകാതെ നിന്നു. 37 പന്തിൽ ആറ് ഫോറും അഞ്ച് സിക്സും സഹിതം ഷഫാലി 69 റൺസെടുത്തു.


അനുഷ്ക ശർമ 20 പന്തിൽ 28 റൺസും നിക്കി പ്രസാദ് 12 പന്തിൽ ഒൻപത് റൺസും നേടി. റിച്ച ഘോഷ് മൂന്ന് പന്തിൽ ഒരു റൺസെടുത്ത് പുറത്തായി. ദീപ്തി ശർമയ്ക്ക് മൂന്ന് പന്തിൽ റൺസെടുക്കാനായില്ല. അരുന്ധതി റെഡ്ഡി രണ്ട് പന്തിൽ നാലും പ്രേമ റാവത്ത് രണ്ട് പന്തിൽ നാലും റൺസെടുത്തു. ക്രാന്തി ഗൗഡ് റൺസെടുക്കാതെ പുറത്താകാതെ നിന്നു.


സിംബാബ്‌വെ ബൗളിങ്ങിൽ ബെലവ്ഡ് ബിസ നാല് ഓവറിൽ 50 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. നൊംവെലോ സിബന്ദയും ടെൻഡായ് മകുഷയും ന്യാഷ ഗ്വാൻസുരയും ഓരോ വിക്കറ്റ് വീതം നേടി.


217 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ സിംബാബ്‌വെയ്ക്ക് തുടക്കത്തിൽ തന്നെ കെലിസ് എൻഡ്‌ലോവിന്റെ വിക്കറ്റ് നഷ്ടമായി. ആദ്യ പന്തിൽ തന്നെ താരം പുറത്തായി. മോഡസ്റ്റർ മുപചിക്വ നാല് പന്തിൽ ഒരു റൺസെടുത്ത് മടങ്ങി. മയേഴ്സ് 49 പന്തിൽ നാല് ഫോറും നാല് സിക്സും ഉൾപ്പെടെ 60 റൺസെടുത്തു. ബിസ 50 പന്തിൽ അഞ്ച് ഫോറുൾപ്പെടെ 44 റൺസും നേടി. ഇരുവരും പുറത്തായതോടെ സിംബാബ്‌വെയുടെ വിജയപ്രതീക്ഷ അവസാനിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home