ബിഹാറിൽ ആശുപത്രിയിൽ തീപിടിത്തം: 3 മരണം

പട്ന: ബിഹാറിലെ മുസാഫർപൂരിൽ ആശുപത്രിയിൽ തീപിടിത്തം. അപകടത്തിൽ മൂന്ന് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്. ഐസിയുവിലാണ് തീപിടിത്തമുണ്ടായത്. ഇരുപത് രോഗികളെ സ്ഥലത്ത് നിന്നും മാറ്റി രക്ഷപ്പെടുത്തി. ആദ്യം പത്ത് മരണങ്ങളുണ്ടായെന്ന് ദേശിയ മാധ്യമങ്ങറിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ മൂന്ന് മരണമാണ് ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുന്നത്.
രക്ഷപ്പെടുത്തിയ രോഗികളിൽ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. ഷോർട്ട് സർക്യൂട്ട് മൂലമാകാം തീപിടിത്തമെന്നാണ് പ്രാഥമിക നിഗമനം. കൃത്യമായ കാരണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
തീപിടിത്തത്തെത്തുടർന്ന് കെട്ടിടത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലേക്കും പുക അതിവേഗം പടരുകയും പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു. ഡൽഹിയിലെ മാളവിയ നഗറിലുള്ള ലമൺ ഗ്രീൻ ഹോട്ടലിൽ തീപിടുത്തമുണ്ടായി ഒരു ദിവസത്തിന് ശേഷമാണ് ബീഹാറിലെ ദുരന്തം. ഈ അപകടത്തിൽ 21 പേർക്ക് ജീവൻ നഷ്ടമായിരുന്നു.









0 comments