Deshabhimani

print edition കുളമാകാതിരിക്കട്ടെ!; മാറ്റിവച്ച സ്‌കൂൾ നീന്തൽ മത്സരങ്ങൾ ഇന്ന്‌ പുനരാരംഭിക്കും

Mascot 'Kuttu' for Kerala School Sports Meet
avatar
സ്വന്തം ലേഖകൻ

Published on Oct 22, 2026, 01:30 AM | 1 min read

തിരുവനന്തപുരം: തൃശൂരിൽ പന്തൽ പൊളിഞ്ഞുവീണ്‌ മാറ്റിവച്ച സ്‌കൂൾ നീന്തൽ മത്സരങ്ങൾ ഇന്ന്‌ തലസ്ഥാനത്ത്‌ പുനരാരംഭിക്കും. തിരുവനന്തപുരം പിരപ്പൻകോട് ഡോ. ബി ആർ അംബേദ്കർ ഇന്റർനാഷണൽ അക്വാട്ടിക് കോംപ്ലക്സാണ്‌ പുതിയ വേദി. മത്സരങ്ങൾ ഇന്നും നാളെയും തിരുവനന്തപുരത്ത്‌ നടക്കുമെന്ന അറിയിപ്പ്‌ നൽകിയത്‌ രണ്ടു ദിവസം മുമ്പ്‌ മാത്രം.


തിരുവനന്തപുരത്തേക്ക്‌ ട്രെയിൻ കയറാൻ കാസർകോട്‌ മുതലുള്ള മത്സരാർഥികൾക്ക്‌ പരക്കം പായേണ്ടി വന്നു. ട്രെയിനിലെ ജനറൽ കമ്പാർട്‌മെന്റിൽ നരകയാത്രക്കൊടുവിൽ തിരുവനന്തപുരത്ത്‌ എത്തിയപ്പോൾ താമസസ്ഥലത്തെത്താൻ മാർഗമില്ല. സംസ്ഥാന സ്‌കൂൾ ഗെയിംസ്‌ നടത്തിപ്പിൽ സർക്കാർ വരുത്തുന്ന വീഴ്‌ചയിൽ നട്ടം തിരിയുകയാണ്‌ നീന്തൽ താരങ്ങൾ. തൃശൂർ അക്വാട്ടിക് കോംപ്ലക്‌സിൽ മത്സരത്തിനിടെ താൽക്കാലിക പന്തലിന്റെ മേൽക്കൂര തകർന്നുവീണ് പത്തോളം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമാണ് പരിക്കേറ്റത്. ഇതോടെ മാറ്റിവച്ച മത്സരങ്ങളുടെ പുതിയ വേദി നിശ്‌ചയിച്ച്‌ സർക്കുലർ ഇറക്കിയത്‌ തിങ്കളാഴ്‌ചയാണ്‌. ഇതോടെ കുട്ടികൾക്കും അധ്യാപകർക്കും ട്രെയിൻ ടിക്കറ്റ്‌ ലഭിച്ചില്ല.


ഇന്നലെ പരശുറാം, വേണാട് ട്രെയിനുകളിൽ തമ്പാനൂരും കൊച്ചുവേളിയിലും എത്തിയ വിദ്യാർഥികളെ പിരപ്പൻകോട് എത്തിക്കുന്നതിന് ആവശ്യമായ ഒരു ക്രമീകരണവും ഉണ്ടായിരുന്നില്ല. നേരിട്ട് താമസ സ്ഥലത്ത് എത്താനാണ് ആവശ്യപ്പെട്ടത്‌. കഴിഞ്ഞ വർഷം ട്രാൻസ്‌പോർട്ട് കമ്മിറ്റിയും സ്വീകരണ കമ്മിറ്റിയും ഇവരെ സ്വീകരിച്ച് താമസസ്ഥലത്ത് എത്തിച്ചിരുന്നു.ഇന്ന്‌ രാവിലെ എട്ടിന്‌ സീനിയർ ആൺകുട്ടികളുടെ 1500 മീറ്റർ ഫ്രീസ്‌റ്റൈൽ മത്സരത്തോടെയാണ്‌ തുടക്കം. ഇന്ന്‌ 29 ഇനങ്ങളിൽ മത്സരമുണ്ട്‌. നാളെ 26.

വാട്ടർപോളോയും ഇതിനൊപ്പമുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home