Deshabhimani

ഇന്ത്യയ്ക്കായി കൂടുതൽ സ്വർണം നേടണം; അതാണ് പ്രചോദനം: നിതേഷ് കുമാർ

nitesh kumar

നിതേഷ് കുമാർ

വെബ് ഡെസ്ക്

Published on Oct 30, 2026, 10:39 PM | 1 min read

ന്യൂഡൽഹി: ഇന്ത്യയ്ക്കായി കൂടുതൽ സ്വർണമെഡലുകൾ നേടണമെന്ന ആഗ്രഹമാണ് ഓരോ മത്സരത്തിലും മികച്ച പ്രകടനം നടത്താൻ പ്രചോദനമാകുന്നതെന്ന് പാരാ ബാഡ്മിന്റൺ താരം നിതേഷ് കുമാർ. കായിക മേഖലയോടുള്ള ഇഷ്ടവും ഓരോ മത്സരത്തിലൂടെയും മെച്ചപ്പെടാനുള്ള ആഗ്രഹവുമാണ് മുന്നോട്ടുനയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


പാരീസ് പാരാലിമ്പിക്സിൽ പുരുഷ സിംഗിൾസ് എസ് എൽ 3 വിഭാഗത്തിൽ സ്വർണം നേടിയ നിതേഷ്, ഏഷ്യൻ പാരാ ഗെയിംസിലും ഇതേ ഇനത്തിൽ സ്വർണം സ്വന്തമാക്കിയിരുന്നു. മിക്സഡ് ഡബിൾസിൽ തുളസിമതി മുരുകേശനൊപ്പം വെള്ളിയും നേടി. ലോക ചാമ്പ്യൻഷിപ്പിൽ രണ്ട് വെള്ളിയും രണ്ട് വെങ്കലവും താരത്തിന്റെ പേരിലുണ്ട്.


ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുകയാണ് ഇനി പ്രധാന ലക്ഷ്യമെന്ന് നിതേഷ് പറഞ്ഞു. നിലവിൽ രണ്ട് വെള്ളിയും രണ്ട് വെങ്കലവുമാണ് ഈ മത്സരത്തിലെ നേട്ടം. ഈ കുറവ് നികത്താനുള്ള ശ്രമത്തിലാണ് താരം.


2028ലെ ലോസ് ആഞ്ചലസ് പാരാലിമ്പിക്സിൽ സ്വർണം നിലനിർത്താനും നിതേഷ് ലക്ഷ്യമിടുന്നു. സഹതാരം പ്രമോദ് ഭഗതിനൊപ്പം ഓൾ ഇന്ത്യ ഫൈനലിൽ മത്സരിക്കാനാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. ഇന്ത്യയുടെ സ്വർണമെഡൽ നേട്ടം തുടരുകയാണ് പ്രധാന ലക്ഷ്യമെന്നും ദേശിയ വാർത്ത ഏജൻസി ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിൽ നിതേഷ് വ്യക്തമാക്കി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home