Deshabhimani

എസ്എഫ്ഐ പ്രതിഷേധിച്ചു

SFI protested

കലിക്കറ്റ്‌ സർവകലാശാലയിൽ എസ്എഫ്ഐ പ്രവർത്തകർക്കുനേരെ ഉണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ ജില്ലാ കമ്മിറ്റി നടത്തിയ സെക്രട്ടറിയറ്റ് മാർച്ച്

വെബ് ഡെസ്ക്

Published on Oct 30, 2026, 11:49 PM | 1 min read

തിരുവനന്തപുരം

എസ്എഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി ആദിലിനെയും മലപ്പുറം ജില്ലാ പ്രസിഡന്റ് സുജിനെയും മറ്റ് പ്രവർത്തകരെയും ആശുപത്രിയിൽ കയറി ആക്രമിച്ച എംഎസ്എഫുകാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയറ്റ് മാർച്ച് സംഘടിപ്പിച്ചു.​ ജില്ലാ സെക്രട്ടറി എം എ നന്ദൻ മാർച്ച് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വിജയ് വിമൽ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആശിഷ്, അവ്യ കൃഷ്ണൻ, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ സഞ്ജയ്‌ സുരേഷ്, റയാൻ റഹീം എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home