Deshabhimani

വായനശാല സന്ദർശനവും 
പുസ്‌തകവിതരണവും

library

മുതുകുളം കലാവിലാസിനി വായനശാലയിൽ കെ വി സംസ്‌കൃത എച്ച്എസ്എസ് നാഷണൽ സർവീസ് സ്‌കീമിന്റെ ഗ്രന്ഥശാലാ സന്ദർശനവും പുസ്‌തകവിതരണവും കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം 
കെ വിജയകുമാർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 31, 2026, 12:18 AM | 1 min read

കാർത്തികപ്പള്ളി

മുതുകുളം കെ വി സംസ്‌കൃത ഹയർസെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ മുതുകുളം കലാവിലാസിനി വായനശാല സന്ദർശിച്ച് പുസ്‌തകങ്ങൾ സംഭാവന നൽകി. വായനശാലയുടെ പ്രവർത്തനങ്ങൾ വിദ്യാർഥികൾക്ക് ഗ്രന്ഥശാലാ പ്രവർത്തകർ വിശദീകരിച്ചു. യോഗം കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവംഗം കെ വിജയകുമാർ ഉദ്ഘാടനംചെയ്‌തു. വായനശാലാ പ്രസിഡന്റ് തോമസ് വർഗീസ് അധ്യക്ഷനായി. പ്രിൻസിപ്പൽ എസ് കൃഷ്‌ണകുമാരി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൻ മധു, വായനശാല സെക്രട്ടറി എസ് കെ പിള്ള, അനന്തപത്മനാഭൻ, സാം മുതുകുളം, ശ്രീകുമാർ, മിനി ജോർജ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home