വയറുകൾ മോഷ്ടിച്ച കേസ്; യുവാവ് പിടിയിൽ

തൃശൂർ
അവിണിശേരിയിൽ പണിനടക്കുന്ന വീട്ടിൽനിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന വയറുകൾ മോഷ്ടിച്ച കേസിൽ പാലക്കാട് ചെർപ്പുളശേരി സ്വദേശി രഞ്ജിത്ത് (38) നെടുപുഴ പൊലീസിന്റെ പിടിയിലായി. നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് ഇയാൾ. പകൽ സമയങ്ങളിൽ സൈക്കിളിൽ കറങ്ങിനടന്ന് പണി നടക്കുന്ന വീടുകൾ കണ്ടുവയ്‌ക്കുകയും രാത്രിയിലെത്തി മോഷണം നടത്തുകയുമാണ് പ്രതിയുടെ സ്ഥിരം ശൈലി. തൃശൂർ സിറ്റി പൊലീസ് കമീഷണർ നകുൽ ആർ ദേശ്മുഖ്, എസിപി ടി ആർ രാജേഷ് എന്നിവരുടെ മേൽനോട്ടത്തിൽ നെടുപുഴ എസ്എച്ച്ഒ സനേഷ്, സിപിഓമാരായ അബീഷ് ആന്റണി, അനിൽകുമാർ, ജിതിൻ ജോസഫ്, ആഷിക് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.









0 comments