Deshabhimani

മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റം

ക‍ൗൺസിൽ യോഗത്തിൽ ലീഗ്‌ – കോൺഗ്രസ്‌ ‘ഭിന്നത’

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Oct 31, 2026, 01:45 AM | 1 min read

കോഴിക്കോട്‌

കോർപറേഷൻ ഓഫീസ്‌ പ്രവർത്തനങ്ങൾ താളംതെറ്റിക്കുന്ന രീതിയിലുള്ള ഉദ്യോഗസ്ഥ സ്ഥലം മാറ്റങ്ങൾക്കെതിരായ പ്രതിഷേധത്തിൽ യുഡിഎഫിലെ ഭിന്നത. ഇ‍ൗ വിഷയത്തിൽ സി സന്ദേശ്‌ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കലിന്മേലുള്ള ചർച്ചയിൽ മുസ്ലീംലീഗ്‌ അംഗങ്ങൾ ക‍ൗൺസിൽ യോഗത്തിൽ ബഹളംവച്ചപ്പോഴും ഭൂരിഭാഗം കോൺഗ്രസ്‌ അംഗങ്ങളും അതിനൊപ്പം ചേർന്നില്ല. മുതിർന്ന കോൺഗ്രസ്‌ അംഗങ്ങളടക്കമുള്ളവർ സീറ്റിൽ നിന്നെഴുന്നേൽക്കാൻ പോലും തയ്യാറായില്ല.

റവന്യൂ ഇൻസ്പെക്ടർമാരുടെ ഒഴിവുകൾ നികത്താത്തതിലും നിക്ഷിപ്ത താൽപ്പര്യങ്ങൾക്ക്‌ വഴങ്ങാത്ത ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയതിലുമുള്ള പ്രതിഷേധമാണ്‌ എൽഡിഎഫ്‌ പ്രതിനിധികൾ ക‍ൗൺസിൽ യോഗത്തിൽ അവതരിപ്പിച്ചത്‌. ഇ‍ൗ വിഷയത്തിൽ പരസ്യമായി പ്രതികരിക്കേണ്ടതില്ലെന്ന നിലപാടായിരുന്നു യുഡിഎഫ്‌ അംഗങ്ങൾ പൊതുവേ സ്വീകരിച്ചത്‌. ശ്രദ്ധക്ഷണിക്കലിന്‌ കൂടുതൽ സമയം അനുവദിച്ചെന്നാരോപിച്ചായിരുന്നു ലീഗ്‌ അംഗങ്ങൾ ബഹളംവച്ചത്‌. കോൺഗ്രസിൽ നിന്നുള്ള സി പി സലീം ഒഴികെയുള്ളവർ ഇതിന്റെ ഭാഗമാകാൻ തയ്യാറായില്ല.

ഒമ്പത്‌ റവന്യു ഇൻസ്പെക്ടർമാരുണ്ടായിരുന്നതിൽ ആറുപേരെയും മാറ്റി. ഇവർക്ക്‌ പകരം ആളുകളെ നൽകിയിട്ടില്ല. ഇത്‌ ഓഫീസ്‌ പ്രവർത്തനങ്ങളെയും പൊതുജനങ്ങൾക്ക്‌ ലഭിക്കേണ്ട സേവനങ്ങളെയും ബാധിച്ചതായി ശ്രദ്ധക്ഷണിക്കൽ അവതരിപ്പിച്ച സി സന്ദേശ്‌ പറഞ്ഞു. പകരം സംവിധാനമൊരുക്കാൻ സർക്കാർ തയ്യാറാകണമെന്നും വ്യവസ്ഥാപിതമായ രീതികൾ പാലിച്ചിട്ടില്ലെന്നും മേയർ ഒ സദാശിവൻ പറഞ്ഞു. മാനദണ്ഡം പാലിക്കാതെയാണ്‌ സ്ഥലംമാറ്റം നടത്തിയതെന്നും പകരം ആളുകൾ ചുമതലയെടുക്കുംമുമ്പേ സ്ഥലംമാറ്റപ്പെട്ടവരെ വിടുതൽ ചെയ്യിക്കാൻ മേലുദ്യോഗസ്ഥർ തിടുക്കം കാണിച്ചെന്നും രാഷ്ട്രീയ പകപോക്കലാണ്‌ സർക്കാർ നടത്തുന്നതെന്നും വിമർശനമുയർന്നു. സ്ഥലംമാറ്റത്തിനുള്ള പൊതുമാനദണ്ഡം അട്ടിമറിക്കപ്പെട്ടെന്നും അംഗങ്ങൾ പറഞ്ഞു. തങ്ങൾക്ക്‌ വഴങ്ങാത്തവരെ പറിച്ചുമാറ്റുമെന്ന ഫൈസൽ ബാബു എംഎൽഎയുടെ പ്രസംഗത്തിനെതിരെയും അംഗങ്ങൾ പ്രതിഷേധിച്ചു.

സ്ഥിരംസമിതി അധ്യക്ഷരായ വി പി മനോജ്‌, കെ രാജീവ്‌, സുജാത കൂടത്തിങ്കൽ, കവിത അരുൺ, ക‍ൗൺസിലർമാരായ സ്വപ്ന മനോജ്‌, ഇ അനിതകുമാരി, ആമിറ സിറാജ്‌, ജിജി രമേഷ്‌, ആദംമാലിക്‌, കവിത രാജീവ്‌, കെ സി ശോഭിത, എസ്‌ കെ അബൂബക്കർ മനയ്ക്കൽ ശശി, നവ്യ ഹരിദാസ്‌, ടി രനീഷ്‌, സഫറി വെള്ളയിൽ തുടങ്ങിയവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home