Deshabhimani

കാടത്തത്തിനെതിരെ ജ്വലിച്ച്‌ വിദ്യാർഥി രോഷം

s

എസ്എഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം

വെബ് ഡെസ്ക്

Published on Oct 31, 2026, 01:55 AM | 1 min read

കോഴിക്കോട്‌

കലിക്കറ്റ്‌ സർവകലാശാല ക്യാമ്പസ് യൂണിയൻ തെരഞ്ഞെടുപ്പ് പരാജയത്തിൽ കലിപൂണ്ട് യുഡിഎസ്‌എഫ്‌ പ്രവർത്തകർ നടത്തിയ ആക്രമണത്തിനെതിരെ വിദ്യാർഥികളുടെ പ്രതിഷേധം. പരിക്കേറ്റ്‌ ആശുപത്രിയിൽ കഴിയുന്നവരെ കാണാനെത്തിയവരെപ്പോലും കൊലപ്പെടുത്താൻ ശ്രമിച്ചതിനെതിരെ എസ്‌എഫ്‌ഐ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ രോഷമിരമ്പി.

എസ്‌എഫ്‌ഐ മലപ്പുറം ജില്ലാ സെക്രട്ടറി ആദിൽ, പ്രസിഡന്റ് സുജിൻ എന്നിവരടക്കമുള്ള പ്രവർത്തകരെ ആശുപത്രിയിൽ കയറി ഭീകരമായി ആക്രമിച്ചതിൽ പ്രതിഷേധിച്ച് നഗരത്തിൽ എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നടന്ന പ്രകടനത്തിൽ നൂറുകണക്കിന്‌ പ്രവർത്തകർ പങ്കെടുത്തു.

ജില്ലാ പ്രസിഡന്റ് സരോദ് ചങ്ങാടത്ത് ഉദ്ഘാടനംചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം എസ്‌ നന്ദന അധ്യക്ഷയായി. ജില്ലാ വൈസ് പ്രസിഡന്റ് ആർ എസ്‌ അമൽജിത്ത്‌, ജില്ലാ സെക്രട്ടറിയറ്റംഗം ആസാദ്‌ എന്നിവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home