Deshabhimani

സി പി മുഹമ്മദിന്റെ നിര്യാണത്തിൽ അനുശോചിച്ചു

Expressed condolences

സി പി മുഹമ്മദ് അനുശോചനയോഗത്തിൽ ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡന്റ്‌ പ്രിൻസി ഡേവീസ് സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Oct 31, 2026, 02:56 AM | 1 min read

കാലടി


കമ്യൂണിസ്‌റ്റ്‌ പാർടിയുടെ ശ്രീമൂലനഗരത്തെ ആദ്യകാല നേതാവ് ചാപ്ലത്ത് വീട്ടിൽ സി പി മുഹമ്മദിന്റെ നിര്യാണത്തിൽ സർവകക്ഷിയോഗം അനുശോചിച്ചു. ശ്രീമൂലനഗരം വിജയൻ സ്മാരക ഹാളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ്‌ പ്രിൻസി ഡേവിസ് അനുസ്‌മരണ പ്രഭാഷണം നടത്തി. വി കെ ജോഷി അധ്യക്ഷനായി. എം പി അബു അനുശോചന പ്രമേയം അവതരിപ്പിച്ചു.


എൻ സി ഉഷാകുമാരി, എം എ സംഗീർ, പി എസ് ഷാനവാസ്, കെ ജി ഹരിദാസ്, പി കെ ആസാദ്, മുരളി പുത്തൻവേലി, ടി ഐ ശശി തുടങ്ങിയവർ സംസാരിച്ചു. സി പി മുഹമ്മദ്‌ സിപിഐ എം ശ്രീമൂലനഗരം ഈസ്റ്റ് ബ്രാഞ്ച്‌ സെക്രട്ടറി, നിർമാണ തൊഴിലാളി യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം, ഈറ്റ -കാട്ടുവള്ളി -തഴ, തൊഴിലാളി നേതാവ്, തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം, കോൽക്കളി കലാകാരൻ, ഇഷ്ടിക നിർമാണ തൊഴിലാളി യൂണിയൻ നേതാവ്, 10 വർഷം ശ്രീമൂലനഗരം പഞ്ചായത്തംഗം എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home