ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചു; കെഎസ്ഇബിയിൽ വിജയദിനാഘോഷം

കെഎസ്‌ഇബി ജീവനക്കാരുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതിനെത്തുടർന്ന് ചേർന്ന വിജയദിനയോഗം സിഐടിയു അഖിലേലേന്ത്യ സെക്രട്ടറി ദീപ കെ രാജൻ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
ഇലക്ട്രിസിറ്റി എംപ്ലോയിസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ തിങ്കൾമുതൽ നടത്താൻ നിശ്ചയിച്ചിരുന്ന അനിശ്ചിതകാല പണിമുടക്കിൽ ഉന്നയിച്ച ആവശ്യങ്ങൾ വൈദ്യുതിമന്ത്രിയും കെഎസ്ഇബി മാനേജ്മെന്റുമായി നടന്ന ചർച്ചയിൽ അംഗീകരിച്ചതിനെ തുടർന്ന് തൊഴിലാളികൾ എറണാകുളം പവർ ഹൗസിൽ വിജയദിനയോഗം ചേർന്നു. സിഐടിയു അഖിലേന്ത്യ സെക്രട്ടറി ദീപ കെ രാജൻ ഉദ്ഘാടനം ചെയ്തു. കെ ഇന്ദുലേഖ അധ്യക്ഷയായി. എം എ മുഹമ്മദ്, എം പി നിതീഷ്, എസ് സന്ദിപ്, എൻ ടി അരുൺ എന്നിവർ സംസാരിച്ചു. പൊതുസ്ഥലംമാറ്റം ഉടൻ നടപ്പാക്കുക, അന്യായമായി സസ്പെൻഡ് ചെയ്ത തൊഴിലാളികളെ തിരിച്ചെടുക്കുക, സ്‌മാർട്ട് മീറ്റർ പൊതുമേഖലയിൽ നടപ്പാക്കുക, കരാർ ജീവനക്കാരെ പിരിച്ചുവിടുന്നതു നിർത്തുക, ചെറുകിട കരാർ ബില്ലുകൾ തടഞ്ഞുവയ്ക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് തൊഴിലാളികൾ ഉന്നയിച്ചത്.









0 comments