Deshabhimani

print edition സെന്‍സസ്: വീട്ടിലെത്തിയുള്ള കണക്കെടുപ്പ് ജനുവരി 25- മുതല്‍

cennses.
avatar
സ്വന്തം ലേഖകൻ

Published on Oct 31, 2026, 04:43 AM | 1 min read

​ന്യൂഡല്‍ഹി : 2027-ലെ സെൻസസിന്റെ രണ്ടാമത്തെയും അവസാനത്തേതിന് തൊട്ടുമുമ്പുള്ളതുമായ ഘട്ടമായ "ജനസംഖ്യാ കണക്കെടുപ്പ്' ജനുവരി 10-ന് രാജ്യത്തുടനീളം ആരംഭിക്കും. വീടുവീടാന്തരമുള്ള കണക്കെടുപ്പ് ജനുവരി 25- മുതല്‍ ഫെബ്രുവരി 28-വരെ നടക്കും. വീടുകളിലെത്തി വിവരശേഖരണം നടത്തുന്നവർ 40 ചോദ്യം ചോദിക്കും. ഇതിൽ പട്ടികജാതി/പട്ടികവർഗ്ഗം ഒഴികെയുള്ള ജാതി, മതം, മാതാപിതാക്കളുടെ ജനനസ്ഥലവും ജനനതീയതിയും, ബാങ്ക് അക്കൗണ്ടുകളുടെ എണ്ണം, പങ്കാളിയുടെ പേര്, പൗരത്വം, ഡിജിറ്റൽ സാക്ഷരത, സ്ഥിരമായ താമസസ്ഥലത്തെ വിലാസം, കോവിഡ്-19 വാക്സിനേഷൻ എടുത്ത സ്ഥലം, പാസ്‌പോർട്ട് നമ്പർ, ഡ്രൈവിങ്‌ ലൈസൻസ് നമ്പര്‍ എന്നിവ ഉണ്ടാകും.

മൊബൈൽ, ആധാർ, വോട്ടർ ഐഡി നമ്പറുകൾ എന്നിവ ലഭ്യമാണെങ്കില്‍ നല്‍കാം. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശ്, ഗോവ, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ 2026 നവംബർ 16 മുതൽ 2027 ജനുവരി 5 വരെ സെൻസസ് പ്രക്രിയ നടക്കും. ഡിസംബർ ഒന്നു മുതൽ ഈ സംസ്ഥാനങ്ങളില്‍ വീടുവീടാന്തരമുള്ള കണക്കെടുപ്പ് ആരംഭിക്കും.സംഘർഷ സാധ്യത നിലനിൽക്കുന്ന മണിപുരിലെ സെൻസസ്‌ പ്രക്രിയ അനിശ്ചിതമായി നീട്ടിവച്ചെന്നാണ് വിജ്ഞാപനത്തിലുള്ളത്.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

ration rice

02

print edition ഉദ്യോഗസ്ഥ വീഴ്‌ചയിൽ 
അന്വേഷണമില്ല: റേഷൻ കടകളിൽ 7166 കിലോ മോശം അരി
Onion Price Inflation

03

print edition സവാളയിൽ 
സർവത്ര പാളി
m v govindan

04

print edition സരൾ, മാരിടൈം ബില്ലുകൾ 
കേരളത്തിന്‌ അപകടകരം
sfi

05

print edition തെളിഞ്ഞത്‌ ഐക്യപോരാട്ടത്തിന്റെ ശക്തി: ജാമിയയിലെ വിദ്യാര്‍ഥികളെ അഭിനന്ദിച്ച് എസ്എഫ്ഐ
deshabhimani section

Recommended

Deshabhimani
Home