Deshabhimani

print edition സരൾ, മാരിടൈം ബില്ലുകൾ 
കേരളത്തിന്‌ അപകടകരം

m v govindan
വെബ് ഡെസ്ക്

Published on Oct 31, 2026, 05:28 AM | 2 min read

തിരുവനന്തപുരം : കേരളത്തിലെ വയലുകളും തണ്ണീർത്തടങ്ങളും നശിപ്പിക്കാനുള്ള കോർപറേറ്റ്‌ താൽപ്പര്യമാണ്‌ യുഡിഎഫ്‌ സർക്കാർ കഴിഞ്ഞദിവസം നിയമസഭയിൽ പാസാക്കിയ സരൾ ബില്ലിലുള്ളതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നമ്മുടെ കടൽത്തീരം വിൽക്കാനും ധാതുഖനനം സ്വകാര്യമേഖലയ്‌ക്ക്‌ കൈമാറാനുമുള്ള മാരിടൈം ബില്ലും അപകടകരമാണ്‌. ഇവയ്‌ക്കെതിരായ പ്രക്ഷോഭം എൽഡിഎഫ്‌ തീരുമാനിക്കും. പ്രകൃതിയെ അങ്ങേയറ്റം അപകടത്തിലാക്കുന്നതാണ്‌ സരൾ ബില്ല്‌. നിലവിൽ വ്യവസായ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിർവഹിക്കാൻ സംവിധാനമുണ്ട്‌.

അതിൽനിന്ന്‌ തദ്ദേശ സ്ഥാപനങ്ങളിലേതുൾപ്പെടെ ജനപ്രതിനിധികളെ പൂർണമായും ഒഴിവാക്കി ഉദ്യോഗസ്ഥ തലത്തിൽ കേന്ദ്രീകരിക്കുകയാണ്‌. ഇതിനെ ഭരണപക്ഷത്തുനിന്നുതന്നെയുള്ള ജി സുധാകരനെ പോലുള്ളവർ എതിർക്കുന്നു. അതാണ്‌ നിയമസഭയിൽ കണ്ടത്‌. കിഫ്‌ബി ഭൂമിയേറ്റെടുക്കലിൽ ക്രമക്കേടുണ്ടെങ്കിൽ പരിശോധിക്കട്ടെ എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ചോദ്യത്തോട്‌ പ്രതികരിച്ചു. കണ്ണൂരിലേതുൾപ്പെടെ ഭൂമിയേറ്റെടുക്കൽ നിയമപരമായാണെന്ന്‌ റവന്യൂ മന്ത്രി നിയമസഭയിൽ പറഞ്ഞിട്ടുണ്ട്‌. അത്‌ മുഖ്യമന്ത്രി വി ഡി സതീശനുള്ള മറുപടി കൂടിയാണെന്നും എം വി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മമ്മൂട്ടി മലയാളത്തിന്റെ മഹാനടൻ

മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണമുണ്ടെങ്കിൽ അതുമായി സിപിഐ എമ്മിന്‌ ബന്ധമില്ലെന്ന്‌ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അദ്ദേഹം ലോകമറിയുന്ന മലയാളത്തിന്റെ മഹാനടനും കലാാകാരൻ എന്ന നിലയിൽ ഏറെ അംഗീകരിക്കപ്പെട്ട വ്യക്തിയുമാണ്‌. എല്ലാ വിമർശനങ്ങളെയും ക്രിയാത്മകമായാണ്‌ പാർടി കാണുന്നത്‌. യോജിപ്പുള്ളവരും ഇല്ലാത്തവരുമായും സംവാദം വേണമെന്നാണ്‌ നിലപാട്‌. ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ട്‌ വിദ്യാർഥി– യുവജന പ്രക്ഷോഭം രാജ്യത്ത്‌ അലയടിക്കുകയാണ്‌. അതിന്‌ നേതൃത്വം നൽകുന്ന എസ്‌എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും നേതാക്കളെ കാണാനും അവരുമായി സംസാരിക്കാനും തയ്യാറാകുമ്പോൾ അദ്ദേഹത്തെ കാണേണ്ട എന്ന നിലപാടെടുക്കാനാകില്ല. രാഷ്‌ട്രീയ അഭിപ്രായ വ്യത്യാസമുള്ളവരുൾപ്പെടെ എല്ലാവരുമായും നല്ലനിലയിലുള്ള സംവാദമാണ്‌ സിപിഐ എം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

crime branch

02

print edition കോടതി തീർപ്പാക്കിയ പരാതികളിലും ക്രൈംബ്രാഞ്ച് അന്വേഷണം
ration rice

03

print edition ഉദ്യോഗസ്ഥ വീഴ്‌ചയിൽ 
അന്വേഷണമില്ല: റേഷൻ കടകളിൽ 7166 കിലോ മോശം അരി
Onion Price Inflation

04

print edition സവാളയിൽ 
സർവത്ര പാളി
deshabhimani section

Recommended

Deshabhimani
Home