Deshabhimani

ഹോർമുസിൽ 27 ഇന്ത്യക്കാരുള്ള ക്രൂഡ് ഓയിൽ ടാങ്കറിന് നേരെ ലിംപറ്റ് മൈൻ ആക്രമണം

Hormuz
വെബ് ഡെസ്ക്

Published on Oct 31, 2026, 06:13 AM | 1 min read

തെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ 27 ഇന്ത്യക്കാരുള്ള ക്രൂഡ് ഓയിൽ ടാങ്കറിന് നേരെ ലിംപറ്റ് മൈൻ ആക്രമണം. ഓമാൻ തീരത്തിന് സമീപമുള്ള ഹോർമുസ് കടലിടുക്കിൽ പാനമയുടെ പതാക ഘടിപ്പിച്ച എംടി ലൂയിസ് 1 എന്ന ക്രൂഡ് ഓയിൽ ടാങ്കറിന് നേരെയാണ് ലിംപറ്റ് മൈനുകൾ ഉപയോഗിച്ച് ആക്രമണം ഉണ്ടായത്.


കപ്പലിൽ ഉണ്ടായിരുന്ന 27 ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരാണെന്ന് കേന്ദ്ര കപ്പൽ ഗതാഗത മന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു.

ചെറിയ ബോട്ടിൽ എത്തിയ സംഘം ടാങ്കറിന്റെ പുറംഭാഗത്ത് രണ്ട് ലിംപറ്റ് മൈനുകൾ പതിപ്പിക്കുകയായിരുന്നു. തുടർന്നുണ്ടായ സ്ഫോടനത്തിൽ എഞ്ചിൻ റൂമിൽ തീപിടുത്തമുണ്ടാകുകയും കപ്പലിന്റെ പ്രവർത്തനം താൽക്കാലികമായി തടസ്സപ്പെടുകയും ചെയ്തു.


എന്നാൽ ജീവനക്കാർ ഉടൻ തന്നെ തീയണച്ചു. പരിസ്ഥിതി നാശമോ എണ്ണച്ചോർച്ചയോ ഉണ്ടായിട്ടില്ല. കപ്പൽ യാത്ര തുടർന്നു. ഒമാന്റെ ഖസബിൽ നിന്ന് 46 കിലോമീറ്റർ വടക്കുകിഴക്ക് മാറിയാണ് സംഭവം നടന്നതെന്ന് ബ്രിട്ടീഷ് നാവിക ഏജൻസിയായ യുകെഎംടിഒ സ്ഥിരീകരിച്ചു.


ഇതിന് തലേദിവസം, രണ്ട് ഇന്ത്യൻ പൗരന്മാർ ഉണ്ടായിരുന്ന എംടി അർസാന എന്ന ലൈബീരിയൻ ടാങ്കറിന് നേരെയും ഹോർമുസ് കടലിടുക്കിൽ ആക്രമണം ഉണ്ടായിരുന്നു. യുഎസ് ഇറാൻ സംഘർഷത്തെ തുടർന്ന് ഈ മേഖലയിൽ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ ശക്തമായിരിക്കുകയാണ്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home