അമൃത, രാജ്യറാണി എക്സ്പ്രസുകൾ ഇനി എൽഎച്ച്ബി കോച്ചുകളിലേക്ക്

തിരുവനന്തപുരം: അമൃത, രാജ്യറാണി എക്സ്പ്രസുകൾ ഇനി എൽഎച്ച്ബി കോച്ചുകളിലേക്ക്. യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതത്വവും മികച്ച യാത്രാസൗകര്യവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം.
രാമേശ്വരം – തിരുവനന്തപുരം സെൻട്രൽ – രാമേശ്വരം അമൃത എക്സ്പ്രസ് (16344/16343) 2027 ജനുവരി 1 മുതൽ രാമേശ്വരത്ത് നിന്നും, ജനുവരി 2 മുതൽ തിരുവനന്തപുരം സെൻട്രലിൽ നിന്നും പുതിയ എൽഎച്ച്ബി കോച്ചുകളോടെ സർവീസ് നടത്തും.
തിരുവനന്തപുരം നോർത്ത് – നിലമ്പൂർ റോഡ് – തിരുവനന്തപുരം നോർത്ത് രാജ്യറാണി എക്സ്പ്രസ് (16349/16350) ഡിസംബർ 31 മുതൽ തിരുവനന്തപുരം നോർത്തിൽ നിന്നും, ജനുവരി 1 മുതൽ നിലമ്പൂർ റോഡിൽ നിന്നും എൽഎച്ച്ബി കോച്ചുകളിലേക്ക് മാറും.
പഴയ ഐസിഎഫ് കോച്ചുകളെ അപേക്ഷിച്ച് കൂടുതൽ സുരക്ഷിതത്വവും, വേഗതയും, മികച്ച റൈഡിംഗ് കംഫർട്ടും നൽകുന്നതാണ് ജർമ്മൻ സാങ്കേതികവിദ്യയിൽ നിർമിച്ച എൽഎച്ച്ബി കോച്ചുകൾ.








0 comments