സ്വന്തം സൈനികർക്കായി കൂട്ടക്കുഴിമാടങ്ങൾ ഒരുക്കാൻ യുഎസ് സേനയുടെ പരിശീലനം

വാഷിങ്ടൺ: ഇറാനെതിരായ കടന്നാക്രമണത്തിന് അമേരിക്ക തയ്യാറെടുക്കുന്നുവെന്ന ആശങ്കകൾക്കിടെ, വൻതോതിൽ സൈനികർ കൊല്ലപ്പെടാനുള്ള സാധ്യത മുന്നിൽ കണ്ട് കൂട്ടക്കുഴിമാടങ്ങൾ നിർമിക്കാൻ യുഎസ്. 1950-53ലെ കൊറിയൻ യുദ്ധത്തിന് ശേഷം ആദ്യമായാണ് ഇത്തരമൊരു പരിശീലനത്തിന് യുഎസ് സൈന്യം മുതിരുന്നത്.
ഇറാന് നേരെ വൻകിട സൈനിക ആക്രമണത്തിന് വാഷിംഗ്ടൺ പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടയിലാണ് ഈ യുദ്ധസന്നാഹം. യുദ്ധഭൂമിയിൽ സൈനികർ കൊല്ലപ്പെട്ടാൽ അതിനെ എങ്ങനെ നേരിടണമെന്ന മുൻകരുതലിന്റെ ഭാഗമായാണ് നോർത്ത് കരോലിനയിലെ ഫോർട്ട് ബ്രാഗിൽ യുഎസ് സൈന്യം ഈ ഭീകര പരിശീലനം.
തേർഡ് കോർപ്സ് സസ്റ്റൈൻമെന്റ് കമാൻഡ്, 20-ാം എൻജിനീയർ ബ്രിഗേഡ്, ഒപ്പം സൈനിക മതാചാര്യന്മാർ എന്നിവർ ചേർന്നാണ് ജെസിബികളും എക്സ്കവേറ്ററുകളും ഉപയോഗിച്ച് താൽക്കാലിക കുഴിമാടങ്ങൾ നിർമിക്കുന്നതിൽ പരിശീലനം നേടിയത്.
ഇറാഖ്, അഫ്ഗാനിസ്ഥാൻ യുദ്ധങ്ങളിൽ കൊല്ലപ്പെടുന്ന സൈനികരുടെ ഭൗതികശരീരങ്ങൾ ഉടൻ തന്നെ അമേരിക്കയിലേക്ക് വിമാനമാർഗ്ഗം എത്തിക്കുകയായിരുന്നു പതിവ്. എന്നാൽ ഇറാനുമായി അതിതീവ്ര യുദ്ധമുണ്ടായാൽ മൃതദേഹങ്ങൾ പെട്ടെന്ന് മാറ്റാൻ കഴിയില്ലെന്ന തിരിച്ചറിവാണ് ഇത്തരമൊരു ക്രൂരമായ മുൻകരുതലിലേക്ക് അമേരിക്കയെ നയിക്കുന്നത്.
കൊല്ലപ്പെടുന്ന സൈനികരുടെ മൃതദേഹങ്ങൾ കേടുകൂടാതെ സൂക്ഷിക്കുകയും, പിന്നീട് ഡിഎൻഎ പരിശോധന വഴി തിരിച്ചറിഞ്ഞ് സ്വന്തം നാട്ടിലേക്ക് തിരിച്ചയക്കുന്നത് ഉറപ്പാക്കുകയുമാണ് പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം. മൃതദേഹങ്ങൾ കേടുകൂടാതെ സൂക്ഷിച്ച് പിന്നീട് തിരിച്ചയക്കാനാണ് ഈ കുഴിമാടങ്ങളെന്നാണ് യുഎസ് സൈന്യത്തിന്റെ ന്യായീകരണം









0 comments