Deshabhimani

റിയാദ് ഇന്ത്യൻ മീഡിയ ഫോറം മോജോ മോർണിംഗ് സംഘടിപ്പിച്ചു

mojo morning

മിഷാൽ ചെർപ്പുളശ്ശേരി പരിശീലനത്തിൽ

വെബ് ഡെസ്ക്

Published on Oct 31, 2026, 08:34 AM | 1 min read

റിയാദ്: മാറിവരുന്ന മാധ്യമ ലോകത്ത് സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി വാർത്തകൾ വേഗത്തിൽ തയ്യാറാക്കാനും എഡിറ്റ് ചെയ്ത് പ്രേക്ഷകരിലെത്തിക്കാനുമുള്ള പ്രായോഗിക പരിശീലനവുമായി റിയാദ് ഇന്ത്യൻ മീഡിയ ഫോറം (റിംഫ് ) ‘മോജോ മോർണിംഗ്’ സംഘടിപ്പിച്ചു.


മൊബൈൽ ജേണലിസത്തിന്റെ സാധ്യതകളും ആധുനിക മാധ്യമ പ്രവർത്തനത്തിലെ പുതിയ പ്രവണതകളും പരിചയപ്പെടുത്തുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം.


മൊബൈൽ ഫോൺ ഉപയോഗിച്ച് വാർത്താ ദൃശ്യങ്ങൾ പകർത്തുക, എഡിറ്റ് ചെയ്യുക, ഡിജിറ്റൽ പ്ലാറ്റ് ഫോമുകൾക്ക് അനുയോജ്യമായ ഉള്ളടക്കങ്ങൾ തയ്യാറാക്കുക തുടങ്ങിയ വിഷയങ്ങളിലായിരുന്നു പരിശീലനം. റിംഫ് അക്കാദമിക് കൺവീനർ മിഷാൽ ചെർപ്പുളശ്ശേരി പരിശീലനത്തിന് നേതൃത്വം നൽകി.


കുറഞ്ഞ സമയത്തിനുള്ളിൽ വാർത്തകൾ തയ്യാറാക്കുന്നതിനും ലഭ്യമായ സാങ്കേതിക സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്നതിനുമുള്ള വിവിധ രീതികൾ പ്രായോഗികമായി വിശദീകരിച്ചു.


വാർത്താ വിതരണത്തിലെ വേഗതക്ക് ഒപ്പം വിവരങ്ങളുടെ കൃത്യതയും ആധികാരികതയും ഉത്തരവാദിത്വ ബോധവും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും ചർച്ചയായി. മാറുന്ന മാധ്യമസാഹചര്യങ്ങൾക്കനുസരിച്ച് മാധ്യമപ്രവർത്തകരുടെ സാങ്കേതിക പരിജ്ഞാനവും തൊഴിൽപരമായ മികവും വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മീഡിയ ഫോറം പരിശീലന പരിപാടി സംഘടിപ്പിച്ചത്. ബത്ഹയിലെ ലുഹ ഹാളിൽ നടന്ന പരിപാടിക്ക് മീഡിയ ഫോറം ഭാരവാഹികളും നിർവാഹക സമിതി അംഗങ്ങളും നേതൃത്വം നൽകി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home