Deshabhimani

ദേശീയ ദിനാഘോഷം; കെ എം സി സി നിയമ സെമിനാർ- നവംബർ 15 ന്: അഡ്വ. ഹാരിസ് ബീരാൻ എം പി ഉത്ഘാടനം ചെയ്യും.

kmcc.
വെബ് ഡെസ്ക്

Published on Oct 31, 2026, 08:42 AM | 1 min read

ദുബായ്: യു എ ഇ 55 ആം ദേശീയദിനഘോഷത്തോടനുബന്ധിച്ചു ദുബായ് കെ.എം.സി.സി. യുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന പരിപാടികളുടെ ഭാഗമായി നിയമ സെമിനാറും സംഘടിപ്പിക്കുന്നു. നവംബർ 15 നു ഞായറാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ ദുബായ് അബുഹൈൽ കെ എം സി സി ഹാളിൽ ആണ് സെമിനാർ നടക്കുക. സെമിനാർ

മുസ്ലിം ലീഗ് ദേശീയ നേതാവും, രാജ്യസഭാoഗവും, സുപ്രീം കോടതി സീനിയർ അഭിഭാഷകനുമായ അഡ്വ. ഹാരിസ് ബീരാൻ എം പി ഉത്ഘാടനം ചെയ്യും.


യു എ ഇ തൊഴിൽ, താമസ കുടിയേറ്റം, വാണിജ്യം, മുനിസിപ്പാലിറ്റി, പോലീസ്, ഗതാഗതം, കോടതി, പബ്ലിക് പ്രോസിക്യഷൻ തുടങ്ങിയ വിവിധ സർക്കാർ മേഖലയിലെ മുതിർന്ന ഉദ്യോഗസ്ഥരും പ്രഗത്ഭരായ അഭിഭാഷകരും പങ്കെടുക്കും.ചടങ്ങിൽ അഭിഭാഷക വൃത്തിയിലും,നിയമ സേവന മേഖലയിലും പ്രശസ്തരായവരെ ആദരിക്കും.


യു എ ഇ 2026 കുടുംബ വർഷമായി ആചരിക്കുന്നതിനാൽ, കുടുംബ നിയമങ്ങളെ കുറിച്ചു സെമിനാറിൽ ചർച്ചയുണ്ടാകും. യു എ ഇ യുടെ അര നൂറ്റാണ്ടു ചരിത്രത്തിലെ നിയമ വ്യവസ്ഥയിലുണ്ടായ നാൾ വഴികൾ സെമിനാറിൽ ചർച്ചാ വിഷയമാകും.

കൂടാതെ,സിവിൽ,ക്രിമിനൽ നിയമങ്ങളും, വിവിധ വകുപ്പുകളിലെ നിയമങ്ങളിൽ വന്ന മാറ്റങ്ങളെ കുറിച്ചും, തൊഴിൽ നിയമങ്ങളിൽ വന്ന ഭേദഗതികളെക്കുറിച്ചു൦, ബിസിനസ് സംബന്ധമായ നിയമങ്ങളെ സംബന്ധിച്ചും, സെമിനാറിൽ വിഷയാവതരണമുണ്ടാകും.

പങ്കെടുക്കുന്നവർക്ക് വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായും, അഭിഭാഷകരുമായും മുഖാമുഖം സംസാരിക്കാനും അവസരമുണ്ടാകും.


ദുബായ് കമ്മുമ്യുണിറ്റി ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ അനുമതിയോടെ ദുബൈ കെ എം സി സി സംസ്ഥാന കമ്മറ്റിയുടെ നിയമ വിഭാഗമാണ് സെമിനാർ സംഘടിപ്പിക്കുന്നത്. യു എ ഇ യിലെ പ്രവാസികൾക്കായി ദുബായ് കെ എം സി സി എല്ലാ മാസവും പ്രമുഖ അഭിഭാഷകരെ പങ്കെടുപ്പിച്ചു അദാലത് സംഘടിപ്പിച്ചു വരുന്നുണ്ട്. നിയമക്കുരുക്കിൽ പെട്ട നിരവധി പ്രവാസികൾ ഈ സേവനം വിനിയോഗിക്കുന്നുണ്ട്.


സുപ്രധാന വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും പ്രഗത്ഭ അഭിഭാഷകരുമായും വിവിധ വിഷയങ്ങളെക്കുറിച്ചു സംവദിക്കാനുള്ള ഈ ജന സമ്പർക്ക പരിപാടി പ്രവാസികൾ ഉപയോഗപ്പെടുത്തണമെന്നു ചെയർമാൻ: അഡ്വ.ഇബ്രാഹിം ഖലീൽ, വൈസ് ചെയർമാൻ

അഡ്വ: മുഹമ്മദ്‌ സാജിദ്, കൺവീനർ അഡ്വ.യസിദ്‌ എന്നിവർ അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home