മൂന്നരക്കോടി ജനസംഖ്യയുള്ള കേരളത്തിൽ വിറ്റത് അഞ്ചുകോടി എസി; എയറിലായി സണ്ണി ജോസഫ്

തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞവർഷം മാത്രം അഞ്ചുകോടിയോളം എസിയാണ് ആളുകൾ വാങ്ങിയതെന്ന് വൈദ്യുതിമന്ത്രി സണ്ണി ജോസഫ്. വൈദ്യുതി പ്രതിസന്ധിയുടെ കാരണം തിരിച്ചറിയാൻ കഴിയാതെ വിചിത്രമായ വാദങ്ങളുയർത്തുന്ന മന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളിൽ ട്രോളുകളും വിമർശനങ്ങളുമുയരുകയാണ്.
നവംബർ മാസത്തിലും വൈദ്യുതിപ്രതിസന്ധി രൂക്ഷമാകുമെന്നും നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്നും കെഎസ്ഇബി തന്നെ പറഞ്ഞിരുന്നു. ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി വാങ്ങുന്ന കരാർ ഇന്നവസാനിക്കും. വരുന്ന മാസങ്ങളിലേക്ക് കൂടി വൈദ്യുതി വാങ്ങുന്നതിൽ സർക്കാർ ഇതുവരെ അനുമതി നൽകിയിട്ടില്ല.
അമിത ചിലവായതുകൊണ്ടാണ് കരാർ നീട്ടാത്തതെന്നാണ് സർക്കാരിന്റെ വാദം. എന്നാൽ മുൻപ് വാങ്ങിയിരുന്നതിലും കൂടുതൽ പണം നൽകി കഴിഞ്ഞ മാസങ്ങളിൽ ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങിയാൽ ഇത്തവണ വടിയുതി ബിൽ ഇരട്ടിയാകും.
സർക്കാർ കൃത്യമായ ഏകോപനവും ദീർഘവീക്ഷണവുമില്ലാതെ വൈദ്യുതി പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനാൽ ജനങ്ങൾക്ക് അധികബാധ്യതയാകുകയാണ്. പോരാതെ വരും മാസങ്ങളിലും പ്രതിസന്ധി തുടരുകയും ചെയ്യും. അതേസമയം, ഇതിനു കൃത്യമായ ഒരു വിശദീകരണം നൽകാൻ കഴിയാതെ ഇരുട്ടിൽ തപ്പുകയാണ് സർക്കാർ. വിതരണം വിചിത്രവാദങ്ങളുയർത്തി ജനങ്ങളെ വിഡ്ഢികളാക്കുന്ന നിലപാടുകൾക്കെതിരെ വിമർശനം ശക്തമാണ്.









0 comments