Deshabhimani

ശംഭു ഓർമയായി; തിരുവനന്തപുരം മൃഗശാലയിലെ കാണ്ടാമൃഗം മരിച്ചു

Rhinoceros Shambhu.JPG
വെബ് ഡെസ്ക്

Published on Oct 31, 2026, 10:22 AM | 1 min read

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ ആൺ ഒറ്റക്കൊമ്പൻ കാണ്ടാമൃഗം (Indian One-horned Rhinoceros) ശംഭു (39) മരിച്ചു. മൂന്ന് പതിറ്റാണ്ടിലേറെയായി തിരുവനന്തപുരം മൃഗശാലയിലെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു ശംഭു. പ്രായാധിക്യത്തെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന ശംഭു ഇന്നലെ രാത്രിയോടെയാണ് മരിച്ചത്. നിലവിൽ തിരുവനന്തപുരം മൃഗശാലയിൽ വേറെ കാണ്ടാമൃഗങ്ങൾ ഇല്ല.


മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസ്, പാലോട് നിന്നുള്ള പത്തോളജിസ്റ്റ് ഡോ. ഹരീഷ് എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്താനുള്ള നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. മൃതദേഹം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ദഹിപ്പിക്കും.


1993 മേയ് 19നാണ് ഗുവാഹത്തിയിലെ അസം സ്റ്റേറ്റ് സുവോളജിക്കൽ പാർക്കിൽ നിന്നും ശംഭുവിനെ തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചത്. അന്ന് അഞ്ച് വയസുണ്ടായിരുന്ന ശംഭുവിനെ ഇവിടെ എത്തിക്കുന്നതിനായി ആകെ ആറര ലക്ഷം രൂപയാണ് ചെലവായത്. കൊണ്ടുവന്നപ്പോൾ ജാദു എന്നായിരുന്നു പേര്. തിരുവനന്തപുരത്ത് എത്തിയ ശേഷമാണ് ശംഭു എന്ന് പേരിട്ടത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home