Deshabhimani

ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ 3 പേർ വീട്ടിനുള്ളിൽ മരിച്ച നിലയിൽ

Changanassery Family Found Dead.JPG
വെബ് ഡെസ്ക്

Published on Oct 31, 2026, 11:24 AM | 1 min read

കോട്ടയം: ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നി​ഗമനം. ചങ്ങനാശ്ശേരി എസ്ബി കോളേജിന് സമീപം താമസിക്കുന്ന സാജു, സുജ, സവിൻ എന്നിവരാണ് മരിച്ചത്.


രാവിലെ മണിയോടെയായിട്ടും വീട്ടിൽ നിന്ന് ആരെയും പുറത്തേക്ക് കാണാത്തതിനെ തുടർന്ന് അയൽവാസികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി വീട് തുറന്ന് നടത്തിയ പരിശോധനയിലാണ് മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home