Deshabhimani

ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ചരിത്രം; മനീഷ ഭൻവാലയ്ക്ക് സ്വർണം

maneesha 2
വെബ് ഡെസ്ക്

Published on Oct 31, 2026, 12:20 PM | 2 min read

അസ്താന: ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ താരം മനീഷ ഭൻവാല. കസാഖിസ്ഥാനിലെ അസ്താനയിൽ 59 കിലോ ഗ്രാം ഫ്രീസ്റ്റൈൽ ഇനത്തിലാണ് ഉശിരൻ പ്രകടനം. പോ പാൻ അമേരിക്കൻ ചാമ്പ്യനായ അബിഗെയ്ൽ എലിസബത്ത് നെറ്റെയെ 8-6 ന് കീഴടക്കിയാണ് മനീഷ ലോക ചമ്പ്യൻഷിപ്പ് കയ്യടക്കിയത്. ഇതോടെ ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടം 29 കാരി സ്വന്തമാക്കി.


ഇതിന് മുൻപ് പുരുഷൻമാരുടെ ഇനത്തിൽ 2010 ൽ സുശീൽ കുമാര്‍ സ്വ‍ർണം നേടി ചരിത്രം തീര്‍ത്തു. അതുകഴിഞ്ഞ് 16 വർഷത്തിന് ശേഷം ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി സ്വര്‍ണം നേടുന്ന ആദ്യതാരമാണ് മനീഷ ഭൻവാല. വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ 39 വർഷം നീണ്ട കാത്തിരിപ്പാണ് സ്വർണമണിഞ്ഞത്.


maneesha


നാടകീയം

വിസ്മയിപ്പിച്ച കൗണ്ടര്‍ അറ്റാക്ക്


2021-ൽ അൻഷു മാലിക്കിന് ശേഷം ലോക ഗുസ്തി ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തുന്ന നാലാമത്തെ ഇന്ത്യൻ വനിതയാണ് മനീഷ. അവരുടെ നാടകീയമായ സ്വര്‍ണ നേട്ടം അവിശ്വസീയമായി തിരിച്ചുവരവോടെയാണ്.


ആദ്യ മൂന്ന് മിനിറ്റിൽ 1-6 എന്ന സ്കോറിന് അമേരിക്കൻ താരം അബിഗെയിൽ അവരുടെ മുന്നിലായിരുന്നു. രണ്ടാ പകുതിയിൽ അവിശ്വസനീയമായ തിരിച്ചു വരവ് നടത്തി. തന്ത്രപരമായ ടാക്ക്ഡൗണുകളിലൂടെയും കൗണ്ടർ അറ്റാക്കുകളിലൂടെയും തുടർച്ചയായി പോയിന്റുകൾ തിരിച്ചു പിടിച്ചു. മത്സരം 8-6 ൽ എത്തിച്ച് മനീഷ സ്വർണം കൈപ്പിടിയിലാക്കി.


പിതാവിന്റെ വേർപാടും

നിശ്ചയിച്ചുറപ്പിച്ച മുന്നേറ്റവും


ഹരിയാനയിലെ റൊഹ്തക് സ്വദേശിയായ മനീഷയെ 2013-ൽ ഫിറ്റ്നസ് ലഭിക്കുന്നതിന് വേണ്ടിയാണ് പിതാവ് സുരേഷ് ഗുസ്തി പരിശീലനത്തിന് ചേര്‍ക്കുന്നത്. പിന്നീട് അവളിലെ കഴിവുകൾ തിരിച്ചറിഞ്ഞു. ഇതിന് പിന്നിൽ മനീഷയുടെ ഏറ്റവും വലിയ പിന്തുണക്കാരനും ശക്തിയും പിതാവായിരുന്നു.


2022-ൽ ഏഷ്യൻ ചാമ്പ്യൻഷിപ്പിനായി മംഗോളിയയിലേക്ക് തിരിക്കുന്നതിനിടയിൽ പിതാവിന്റെ അപ്രതീക്ഷിത വേർപാടിന്റെ വാർത്ത എത്തി. മത്സരത്തിൽ നിന്ന് പിന്മാറി വീട്ടിലേക്ക് മടങ്ങാൻ റസ്ലിംഗ് ഫെഡറേഷൻ അനുമതി നൽകി. പക്ഷേ മനീഷ തീരുമാനിച്ച് കഴിഞ്ഞിരുന്നു. "തുടങ്ങിയ കാര്യം പൂർത്തിയാക്കണം" എന്ന പിതാവിന്റെ ഉപദേശം ശക്തിയായി. പിതാവിന്റെ ഓര്‍മയെ കൂടെ കൂട്ടി പിൻമാറാതെ പോരാടാൻ തീരുമാനിച്ചു. ദുഃഖം ഉള്ളിലൊതുക്കി അന്ന് നേടിയ മെഡലാണ് ഇന്ന് ലോക ചാമ്പ്യൻഷിപ്പിലെ രാജ്യത്തിന്റെ അഭിമാനമായ സ്വർണത്തിലേക്ക് വഴിതുറന്നത്.


39 വർഷത്തെ കാത്തിരിപ്പ്


1987-ലാണ് ലോക റെസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ വനിതാ ഫ്രീസ്റ്റൈൽ ഗുസ്തി മത്സരങ്ങൾ ഔദ്യോഗികമായി ആരംഭിക്കുന്നത്. അന്നുമുതൽ കഴിഞ്ഞ 39 വർഷത്തെ ചരിത്രത്തിനിടയിൽ ബബിത ഫോഗട്ട്, ഗീത ഫോഗട്ട്, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് തുടങ്ങിയ നിരവധി ഇന്ത്യൻ മുൻനിര വനിതാ താരങ്ങൾ ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. വെള്ളി, വെങ്കല മെഡലുകൾ നേടുകയും ചെയ്തു. ഇതിൽ ഒരാൾക്ക് പോലും സ്വർണം നേടാൻ സാധിച്ചിരുന്നില്ല.


സ്വര്‍ണ്ണം മാത്രമല്ല


അസ്താനയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ വനിതാ താരങ്ങൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ട് വെള്ളി മെഡൽ കൂടി ഇന്ത്യ നേടി. നീലാം സിറോഹി 50 കിലോഗ്രാം വിഭാഗത്തിൽ വെള്ളി നേടി. കാജൽ ധോചക് 76 കിലോഗ്രാം ഇനത്തിലും വെള്ളി മെഡൽ സ്വന്തമാക്കി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home