Deshabhimani

അന്ന് യുവമോർച്ചക്കുമുന്നിൽ മുട്ടിലിഴഞ്ഞു; മന്ത്രിയോട് ചോദ്യം ചോദിച്ച വിദ്യാർഥികൾക്കെതിരെ കേസ്

MAHARAJAS ROJI M JOHN.JPG
വെബ് ഡെസ്ക്

Published on Oct 31, 2026, 12:54 PM | 2 min read

തിരുവനന്തപുരം: യുവമോർച്ച മന്ത്രിയുടെ കാർ തടഞ്ഞ് നടുറോഡിൽ ഇറക്കി വിട്ടാലും പ്രശ്നമില്ല, എസ്എഫ്ഐ വിദ്യാർഥികൾ മന്ത്രിയുടെ വിദ്യാർഥി വേട്ടയെ ചോദ്യം ചെയ്താൽ കേസ്. ഗോൾവാൾക്കറിന്റെ പടത്തിന്‌ മുമ്പിൽ വിളക്ക്‌ കത്തിച്ച്‌ തൊഴുത, വി ഡി സതീശൻ നേതൃത്വം നൽകുന്ന സർക്കാരിന് എസ്എഫ്ഐക്കാർ ചോദ്യം ചെയ്താലും പ്രതിഷേധിച്ചാലും മാത്രമെ പൊള്ളൂ.


തദ്ദേശഭരണ മന്ത്രി കെ എം ഷാജിയെ നടുറോഡിൽ കാർ തടഞ്ഞ്‌ ഇറക്കിവിട്ടിട്ടും യുവമോർച്ച നേതാക്കൾക്കെതിരെ കേസുക്കാത്ത സർക്കാരാണ് മന്ത്രി റോജി എം ജോണിനെതിരെ പ്രതിഷേധിച്ച എറണാകുളം മഹാരാജാസ് കോളേജ്‌ വിദ്യാർഥികൾക്കെതിരെ കേസെടുത്തത്. പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തിന്‌ ശേഷമായിരുന്നു കേസ്‌ രജിസ്‌റ്റർ ചെയ്‌തത്‌.


maharajas


കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സമരം ചെയ്തതിന്റെ പേരിൽ 16 വിദ്യാർഥികളുടെ ഭാ​വി തുലാസിലാക്കിയ മന്ത്രിക്കെതിരെയാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്. ലൈറ്റുകൾ തകരാറിലായതിൽ പ്രതിഷേധിച്ച് നടത്തിയ നാടകത്തെ വിസിയുടെ ശവമഞ്ചം ഒരുക്കിയുള്ള പ്രതിഷേധമെന്നാണ് മന്ത്രി വിശേഷിപ്പിച്ചത്. വിദ്യാർഥികളെ അപരിഷ്‌കൃതരെന്ന് ചാപ്പയും കുത്തി. 16 വിദ്യാർഥികളെ 60 ദിവസമായി സസ്പെൻഷനിലാക്കി. വിസി സിസ തോമസിന്റെ പ്രതികാര നടപടിയുടെ ഭാഗമായി ഇവർക്കെതിരെ പൊലീസ് കള്ളക്കേസെടുത്തു. റോജി എം ജോണിന്റെ വാക്കിന്റെ പുറത്താണ് വിദ്യാർഥികളുടെ പഠനം മുടങ്ങിയത്.


60 ദിവസമായി കോളേജിൽ നിന്ന് പുറത്തായ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ പോലും അവസരം നൽകിയില്ല. നവംബറിൽ നടക്കാനിരിക്കുന്ന പരീക്ഷയ്‌ക്ക്‌ ഉയർന്ന തുകയോടെ ഫീസ് അടയ്ക്കേണ്ടത് 23ന് ആയിരുന്നു. ഫീസ് അടയ്‌ക്കാൻ അനുവദിക്കാതെ വന്നപ്പോഴാണ് വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചത്. സസ്പെൻഷൻ എത്ര ദിവസത്തേക്കാണെന്ന് രേഖാമൂലം അറിയിക്കാതെ വിദ്യാർഥികളുടെ ഭാവി തുലയ്ക്കുകയാണ്. സർവകലാശാലയുടെ കാവി വൽക്കരത്തിൽ മൗനം പാലിച്ച മന്ത്രി, വിദ്യാർഥികൾക്കെതിരായ ക്രൂരമായ നടപടിയിൽ ഇടപെടാൻ പോലും തയ്യാറാതുമില്ല. വിദ്യാർഥികളുടെ ഭാവി തുലച്ച മന്ത്രിയുടെ നിലപാടിനെതിരെയാണ് മഹാരാജാസിലെ വിദ്യാർഥികൾ ചോദ്യം ഉയർത്തിയത്. എന്നാൽ പൊതുപരിപാടി മനപ്പൂർവം അലങ്കോലപ്പെടുത്തിയെന്ന് ആരോപിച്ച് ഒരുകൂട്ടം വിദ്യാർഥികൾക്കെതിരെയാണ്‌ എറണാകുളം സെൻട്രൽ പൊലീസ്‌ കേസെടുക്കുകയായിരുന്നു.


k m shaji


കൊല്ലത്ത്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷായെ യൂത്ത്‌കോൺഗ്രസുകാർ കരിങ്കൊടി കാട്ടിയതിൽ പ്രതിഷേധിച്ചാണ്‌ യുവമോർച്ച മന്ത്രി ഷാജിയെ കരിങ്കൊടി കാട്ടിയത്‌. ഔദ്യോഗിക വാഹനം തടഞ്ഞ്‌ കരിങ്കൊടി കാട്ടയതോടെ മന്ത്രി ഇറങ്ങി ഓട്ടോയിൽ കയറി. എന്നാൽ അതും തടഞ്ഞു. തന്നെ തടഞ്ഞവരോട്‌ പരിഭവം പ്രകടിപ്പിക്കാതെ ഒ‍ൗദ്യോഗിക വസതിയിലേക്ക്‌ മന്ത്രി നടന്നുപോവുകയും ചെയ്തു. തെരുവിൽ തടഞ്ഞ യുവമോർച്ചക്കാർക്കെതിരെ പൊലീസ്‌ കേസെടുത്തപ്പോൾ അതും വിലക്കുകയും ചെയ്തു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home