Deshabhimani

ചേരാനല്ലൂർ വാഹനക്കുരുതി; പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് വീണ്ടും പരിഗണിക്കും

Cheranalloor Accident jayabalakrishnan Benz car
വെബ് ഡെസ്ക്

Published on Oct 31, 2026, 09:05 AM | 1 min read

കൊച്ചി: ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കുട്ടികളുടെയും സ്ത്രീകളുടെയും കേസുകൾ പരിഗണിക്കുന്ന അഡീഷണൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.


ഹർജി പരിഗണിക്കുന്നതിനിടെ ഇന്നലെ പ്രോസിക്യൂഷനെതിരെ കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. പ്രതിയായ പതിനേഴുകാരന്റെ പേരും മറ്റ് വ്യക്തിവിവരങ്ങളും അപ്പീലിൽ ഉൾപ്പെടുത്തിയതിനാണ് കോടതിയുടെ വിമർശനം. പ്രായപൂർത്തിയാകാത്ത പ്രതിയുടെ വിവരങ്ങൾ ഇത്തരത്തിൽ പരസ്യപ്പെടുത്തുന്നത് ശിക്ഷാർഹമായ കുറ്റമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.


കുടുംബവും പ്രോസിക്യൂഷനും സമർപ്പിച്ച അപേക്ഷകളിൽ പതിനേഴുകാരന്റെ പേരും വ്യക്തിവിവരങ്ങളും ഉൾപ്പെടുത്തിയിരുന്നു. ഇത്തരത്തിലാണോ അപ്പീൽ സമർപ്പിക്കേണ്ടതെന്ന് കോടതി കടുത്ത ഭാഷയിൽ ചോദിച്ചു.


തുടർന്ന് പ്രതിയുടെ പേരും തിരിച്ചറിയാൻ സഹായിക്കുന്ന വിവരങ്ങളും ഒഴിവാക്കി പുതിയ അപ്പീൽ സമർപ്പിക്കാൻ പ്രോസിക്യൂഷന് നിർദേശം നൽകി. കോടതി നിർദേശത്തെത്തുടർന്ന് ആവശ്യമായ തിരുത്തലുകൾ വരുത്തി പുതിയ അപ്പീൽ സമർപ്പിച്ചിട്ടുണ്ട്. ഈ ഹർജിയാണ് കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home