52കാരനെ വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: പള്ളിപ്പാട് തനിച്ചു താമസിച്ചിരുന്നയാളെ വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വെങ്ങാലിൽ പരേതനായ വി എ വർഗീസിന്റെ മകൻ രഞ്ജി വർഗീസ് (52) ആണ് മരിച്ചത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തിയാണ് മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സംസ്‌കാരം ശനിയാഴ്ച രാവിലെ 11-ന് പള്ളിപ്പാട് സെന്റ് ജോർജ് ഓർത്തഡോക്‌സ് കാതോലിക്കേറ്റ് സിംഹാസന പള്ളിയിൽ നടക്കും. പരേതയായ തങ്കമ്മ വർഗീസാണ് മാതാവ്. സഹോദരൻ: ജോർജ് വർഗീസ് വെങ്ങാലിൽ.









0 comments