നോക്കുകുത്തിയായി എം ലിജു; മന്ത്രി അറിയാതെ മൂന്ന് ബാറുകൾക്ക് അനുമതി: എക്സൈസ് വകുപ്പിൽ നാഥനില്ലാ അവസ്ഥ

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും എക്സൈസ് വകുപ്പിനെ വെട്ടിലാക്കി വിചിത്ര നടപടി. മന്ത്രിയുടെ അനുമതിയില്ലാതെ മൂന്ന് പുതിയ ബാറുകൾക്ക് അനുമതി നൽകി ഉദ്യോഗസ്ഥർ. സർക്കാരിന്റെ പുതിയ മദ്യനയം വരും മുൻപ് ബാറുകൾക്ക് ലൈസൻസ് നൽകരുതെന്ന മന്ത്രി എം. ലിജുവിന്റെ കർശന നിർദേശം കാറ്റിൽപ്പറത്തിയാണ് ഈ നീക്കം.
കോട്ടയത്ത് ഒരു ബാറിനും എറണാകുളത്ത് രണ്ട് ബാറുകൾക്കുമാണ് രഹസ്യമായി അനുമതി നൽകിയത്. മന്ത്രി അറിയാതെ ഫയലുകളിൽ ഒപ്പിട്ടു നൽകിയ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാരായ പി കെ സതീഷ്, ഷിബു പി എൽ എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്.
നേരത്തെ മന്ത്രിയുടെ അറിവില്ലാതെ ബേക്കറികൾ വഴി വീര്യം കൂടിയ വൈൻ വിൽക്കാൻ അനുമതി നൽകി വിവാദത്തിലായതിന് പിന്നാലെയാണ് ഇപ്പോൾ ബാർ ലൈസൻസ് വിവാദവും തലപൊക്കിയിരിക്കുന്നത്. സ്വന്തം വകുപ്പിൽ എന്താണ് നടക്കുന്നതെന്ന് അറിയാത്ത അവസ്ഥയിലാണ് എക്സൈസ് മന്ത്രി.








0 comments