print edition സവാളയിൽ സർവത്ര പാളി

ആരതി ബി എസ്
Published on Oct 31, 2026, 05:32 AM | 1 min read
തിരുവനന്തപുരം:
സംസ്ഥാനത്തെ രൂക്ഷമായ സവാള വിലക്കയറ്റം പിടിച്ചുനിർത്തിയെന്ന സർക്കാർ അവകാശവാദം പൊള്ള. വില കുറഞ്ഞില്ലെന്നുമാത്രമല്ല, ഇറക്കുമതി ചെയ്‌ത 30 ടണ്ണോളം സവാള ചീഞ്ഞതും ഗുണനിലവാരമില്ലാത്തതുമാണെന്ന് തെളിഞ്ഞതോടെ പിടിപ്പുകേട് പ്രകടമായി.
വിലക്കയറ്റം രൂക്ഷമായതോടെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് സെപ്‌തംബർ മൂന്നിന് നാഷണൽ കോ-ഓപറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് വഴി സവാള സംഭരിച്ച് വിപണിയിലെത്തിക്കുമെന്ന് മന്ത്രിമാരായ ടി സിദ്ദിഖും അനൂപ് ജേക്കബും വാഗ്‌ദാനം നൽകിയത്. ഒന്നാം ഘട്ടം 20.52 ടൺ, രണ്ടാം ഘട്ടം 30.14 ടൺ, മൂന്നാം ഘട്ടം 30.42 ടൺ, നാലാം ഘട്ടം 55.63 ടൺ എന്നിങ്ങനെയായിരുന്നു ഇറക്കുമതി.
കൂടുതൽ വിതരണം ചെയ്‌ത (42.65 ടൺ) തിരുവനന്തപുരത്ത് പോലും വില പിടിച്ചുനിർത്താനായില്ല. ആഗസ്-ത് തുടക്കത്തിൽ 45 രൂപ വരെയായിരുന്ന സവാളയ്‌ക്ക് ഓണത്തിന് നാലുദിവസം ശേഷിക്കെ 10 രൂപ വർധിച്ചിരുന്നു. ഓണം വിലക്കയറ്റത്തിൽ മുങ്ങിയിട്ടും നോക്കുകുത്തിയായിനിന്ന സർക്കാർ സെപ്‌തംബറിലാണ് സവാള ഇറക്കുമതി ചെയ്‌ത് കുറഞ്ഞ വിലയ്‌ക്ക് വിൽക്കുമെന്ന പ്രഖ്യാപിച്ചത്. സെപ്‌തംബറിൽ വീണ്ടും 10 രൂപ കൂടി 65 വരെയായി വില ഉയ
ർന്നു.
ഒക്‌ടോബർ ആദ്യവാരത്തോടെ മൊത്തം 80.08 ടൺ സവാള വരെ ഇറക്കുമതി നടത്തിയിട്ടും വില കുറയ്‌ക്കാനായില്ല. അവസാന വാരത്തിലെത്തിയപ്പോൾ വില 70ലെത്തി. ചെറിയ ഉള്ളിയുടെ വിലയിലും ആശ്വാസിക്കാൻ വകയില്ല. ആഗസ്‌ത് തുടക്കത്തിൽ 80 വരെയായിരുന്ന വില 140 തൊട്ടു.







0 comments