print edition ഇന്ത്യയിൽ തൊഴിലില്ലായ്‌മ വെല്ലുവിളിയെന്ന് ലോക ബാങ്ക് റിപ്പോർട്ട്

ന്യൂഡൽഹി:
ഇന്ത്യയിൽ പ്രാദേശിക അസമത്വങ്ങളും യുവജന തൊഴില്ലായ്മയും രൂക്ഷമാണെന്ന് ലോകബാങ്ക് റിപ്പോർട്ട്. ദാരിദ്ര്യത്തെ മറികടക്കാൻ രാജ്യം ശ്രമിക്കുമ്പോഴും തൊഴിൽരഹിതരായ യുവാക്കളുടെ എണ്ണം പെരുകുന്നത് വെല്ലുവിളിയാണെന്നും വരുംവർഷങ്ങളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചാൽമാത്രമേ ദാരിദ്ര്യ നിർമാർജന പ്രക്രിയ സുസ്ഥിരമായി മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കൂ എന്നും ‘പോവർട്ടി ആൻഡ് ഇക്വിറ്റി ബ്രീഫ് –2026' റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്തെ ആകെ ദരിദ്രരിൽ ഭൂരിഭാഗവും ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലാണ്. 2017 മുതൽ 2023 വരെയുള്ള കാലയളവിൽ 13.4 കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടെങ്കിലും യുവാക്കളുടെ തൊഴില്ലായ്മാ നിരക്കിൽ ഗണ്യമായ വർധനവുണ്ടായില്ല. വരുമാനത്തിൽ വലിയ വർധനവുമില്ല.
ഗ്രാമീണ മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ പങ്കാളിത്തം ഉയർന്നതായും 2011 മുതൽ 2023 വരെയുള്ള കാലയളവിൽ രാജ്യത്തെ അതിദരിദ്രരുടെ നിരക്ക് 27.1 ശതമാനത്തിൽനിന്ന് 2.6 ശതമാനമായി കുറഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.









0 comments