Deshabhimani

പോത്തൻകോട് ബ്ലോക്ക് ഭരണസമിതി യോഗം

അഴിമതി ചർച്ച ചെയ്യണമെന്ന്‌ പ്രതിപക്ഷം; പ്രസിഡന്റ്‌ ഇറങ്ങിപ്പോയി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 31, 2026, 05:01 AM | 1 min read

കഴക്കൂട്ടം

അഴിമതി ആരോപണങ്ങൾ ചർച്ച ചെയ്യണമെന്ന്‌ പ്രതിപക്ഷം ആവശ്യപ്പെട്ടതോടെ ​പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യോഗത്തിൽനിന്ന്‌ പ്രസിഡന്റ്‌ ഇറങ്ങിപ്പോയി. വെള്ളിയാഴ്ച നടന്ന ഭരണസമിതി യോഗത്തിൽനിന്നാണ്‌ ബ്ലോക്ക് പ്രസിഡന്റ്‌ ജോളി പത്രോസ് ഇറങ്ങിപ്പോയത്‌. ബ്ലോക്ക് ഓഫീസിൽ സ്ഥാപിച്ചിരുന്ന കഴിഞ്ഞ ഭരണസമിതി അംഗങ്ങളുടെ ഫോട്ടോ കാണാതെപോയതും കഴിഞ്ഞ ആറുമാസം നടത്തിയ അഴിമതികളും ചർച്ച ചെയ്യണമെന്ന് എൽഡിഎഫ് പാർലമെന്ററി പാർടി ലീഡർ ആർ അനിൽ ആവശ്യപ്പെട്ടു. എന്നാൽ ഇതവഗണിച്ച്‌ ബിജെപി അംഗത്തിന്റെ ചോദ്യങ്ങൾ ഉൾപ്പെടുത്തി ചർച്ച തുടങ്ങിയതോടെ പ്രതിപക്ഷം പ്രതിഷേധിച്ചു. ഇതോടെയാണ്‌ പ്രസിഡന്റ്‌ ഇറങ്ങിപ്പോയത്. പൊതുമേഖലാ ബാങ്കിൽനിന്ന്‌ സിഎസ്ആർ ഫണ്ടായ 50,000 രൂപ വാങ്ങിയത്‌, മുരുക്കുംപുഴ മുണ്ടയ്ക്കൽ മിനി വ്യവസായ എസ്റ്റേറ്റിലെ സ്വകാര്യ കമ്പനിയുടെ 18 ലക്ഷം രൂപ വാടകക്കുടിശ്ശിക ഒഴിവാക്കാൻ, കിൻഫ്ര അപ്പാരൽ പാർക്കിൽ 13 വർഷംമുന്പ്‌ തൊഴിൽ തട്ടിപ്പ് നടത്തി പൂട്ടിപ്പോയ സ്വകാര്യ കമ്പനിക്ക് വഴിവിട്ട സഹായം, ലഹരിവിരുദ്ധ പ്രവർത്തനം നടത്താൻ സ്വകാര്യ സംഘടനയിൽനിന്ന്‌ വിദേശഫണ്ട് സ്വീകരിക്കൽ, പിആർ ഏജൻസിയുടെ 1,80,000 രൂപയുടെ ക്വട്ടേഷൻ അംഗീകരിച്ചത്‌, ഓണാഘോഷത്തിന്‌ ലക്ഷങ്ങൾ അനധികൃതമായി പിരിച്ചത്‌, പഞ്ചായത്ത് ഫണ്ടിലെ രണ്ടുലക്ഷം രൂപ ധൂർത്തടിക്കൽ തുടങ്ങിയവ ചർച്ച ചെയ്യണമെന്ന്‌ ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം. തിങ്കളാഴ്ച നടക്കുന്ന യോഗത്തിലും അഴിമതി ചോദ്യംചെയ്യൽ തുടരുമെന്ന്‌ ആർ അനിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

ration rice

01

print edition ഉദ്യോഗസ്ഥ വീഴ്‌ചയിൽ 
അന്വേഷണമില്ല: റേഷൻ കടകളിൽ 7166 കിലോ മോശം അരി
Onion Price Inflation

02

print edition സവാളയിൽ 
സർവത്ര പാളി
m v govindan

03

print edition സരൾ, മാരിടൈം ബില്ലുകൾ 
കേരളത്തിന്‌ അപകടകരം
sfi

04

print edition തെളിഞ്ഞത്‌ ഐക്യപോരാട്ടത്തിന്റെ ശക്തി: ജാമിയയിലെ വിദ്യാര്‍ഥികളെ അഭിനന്ദിച്ച് എസ്എഫ്ഐ
deshabhimani section

Recommended

Deshabhimani
Home