കാറിലെത്തിയ കുടുംബത്തെ ആക്രമിച്ചു
വിഴിഞ്ഞത്ത് പൊലീസുകാരന്റെ പരാക്രമം

ടിജുവിനെ വിഴിഞ്ഞം പൊലീസ് പിടികൂടുന്നു
കോവളം
വിഴിഞ്ഞത്ത് പൊലീസുകാൻ കാറിലെത്തിയ കുടുംബത്തെ ആക്രമിച്ചു. ബൈപാസ് സർവീസ് റോഡിൽ മുക്കോല തലയ്ക്കോട് ഭാഗത്ത് വെള്ളി രാത്രി 7.15നാണ് സംഭവം. മുക്കോല അഥിതിയിൽ ശന്തനു (36)വിനാണ് പരിക്കേറ്റത്. ഇയാളുടെ ഭാര്യ സ്വാതിയും അഞ്ചു വയസ്സുകാരിയായ മകളും കുഞ്ഞമ്മയായ രാജലക്ഷ്മിയും ഒപ്പം സഞ്ചരിക്കുകയായിരുന്നു. ഇവർ സഞ്ചരിച്ച കാറിൽ മറൈൻ എൻഫോഴ്‌സ്മെന്റിലെ പൊലീസുകാരനായ ടിജു (30) ബൈക്ക് ഇടിച്ച ശേഷം ആക്രമിക്കുകയായിരുന്നു. ഡ്രൈവർ സീറ്റിൽനിന്ന് പുറത്തിറങ്ങിയ ശന്തനുവിനെ ഹെൽമറ്റ്കൊണ്ട് അടിച്ച് വീഴ്ത്തി മർദിച്ചു. സംഭവം കണ്ട നാട്ടുകാർ ടിജുവിനെ തടഞ്ഞുവച്ച് പൊലീസിനെ വിവരം അറിയിച്ചു. കസ്‌റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചപ്പോൾ ഇവിടെയും അക്രമാസക്തനായി. താൻ കോൺഗ്രസുകാരനാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ആളാണെന്നും പറഞ്ഞാണ് പരാക്രമം നടത്തിയത്. രാത്രി മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ ജീപ്പിൽനിന്നിറങ്ങി ഓടാനും ശ്രമിച്ചു. വിഴിഞ്ഞം പൊലീസ് കേസെടുത്തിട്ടുണ്ട്.









0 comments