7 പേർക്ക് തെരുവുനായയുടെ കടിയേറ്റു

തിരുവനന്തപുരം
അമ്പലത്തറയിൽ തെരുവുനായയുടെ കടിയേറ്റ് ഏഴുപേർ ആശുപത്രിയിൽ. ബുധൻ വൈകിട്ടായിരുന്നു സംഭവം. പാൽ വാങ്ങിയശേഷം സ്കൂട്ടറിൽ കയറുമ്പോൾ അമ്പലത്തറ തോട്ടം റസി. അസോസിയേഷനിലെ പാത്തുമ്മയെയാണ് നായ കടിച്ചത്. കാലിലാണ് കടിയേറ്റത്. സമീപത്തെ ഓട്ടോ സ്റ്റാൻഡിൽനിന്ന് തൊഴിലാളികൾ ഓടിവന്ന് പട്ടിയെ ഓടിച്ചു. പാത്തുമ്മ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പെയിന്റിങ് തൊഴിലാളി വിജയകുമാർ, പ്രവീൺ എന്നിവർക്കും നായയുടെ കടിയേറ്റു. ചപ്പാത്തി വാങ്ങാൻ കടയിലെത്തിയ പ്രദേശവാസികളല്ലാത്ത നാലുപേർക്കും കടിയേറ്റിട്ടുണ്ട്. നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തിയതോടെ പരിഭ്രാന്തിയായി. തെരുവുനായ ശല്യത്തിന് പരിഹാരം കാണണമെന്ന് കൗൺസിലറോട് ആവശ്യപ്പെട്ടിട്ടും നടപടിയെടുത്തില്ലെന്ന് പരാതിയുണ്ട്. നഷ്‌ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് കോർപറേഷന് പ്രവീൺ പരാതി നൽകി. നായയുടെ ജഡം പോസ്റ്റ്‌മോർട്ടം ചെയ്‌തു. റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല.









0 comments