Deshabhimani

പി ജെ ആന്റണി സ്‌മാരക നാടകോത്സവം സമാപിച്ചു

Theatre Festival

പുരോഗമന കലാസാഹിത്യ സംഘം സംഘടിപ്പിച്ച പി ജെ ആന്റണി സ്‌മാരക നാടകോത്സവത്തിൽ നാടക കലാകാരന്മാരുടെ സംഗമം ഡോ. ചന്ദ്രദാസൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 31, 2026, 03:56 AM | 1 min read

വൈറ്റില


പുരോഗമന കലാസാഹിത്യ സംഘം സംഘടിപ്പിച്ച പി ജെ ആന്റണി സ്‌മാരക നാടകോത്സവം സമാപിച്ചു. സമാപന ദിവസം നാടക കലാകാരന്മാരുടെ സംഗമം സംഘടിപ്പിച്ചു. ഡോ. ചന്ദ്രദാസൻ ഉദ്ഘാടനം ചെയ്തു.


പട്ടണം റഷീദ് മുഖ്യാതിഥിയായി. സംസ്ഥാന സർക്കാരിന്റെ നാടക അവാർഡുകൾ ലഭിച്ച ജോൺ ഫെർണാണ്ടസ്, കാഞ്ഞൂർ മത്തായി, ഞാറയ്ക്കൽ ജോർജ്, പ്രദീപ് റോയി, പയ്യന്നൂർ മുരളി, അമ്മിണി ഏണസ്റ്റ്, ചെറായി സുരേഷ്, ബാബു പള്ളാശ്ശേരി, ലെനിൻ, സേവ്യർ നായത്തോട്, മനോജ് കോതമംഗലം, അനിത സുരേഷ്, ഷേർലി മൈത്രി, മോഹൻ കൃഷ്‌ണൻ, മീനരാജ് പള്ളുരുത്തി, ശിവരാജ് പെരുമ്പാവൂർ, സുനിൽ ഗോൾഡൻ, സഹീർ അലി എന്നിവരെ ആദരിച്ചു.


ഡോ. കെ ജി പൗലോസ്, രവിത ഹരിദാസ്, ശ്രീമൂലനഗരം പൊന്നൻ, ബാബുരാജ്‌ വൈറ്റില, ചിഞ്ചു ബി കൃഷ്ണ, പി സി ഷീജ തുടങ്ങിയവർ സംസാരിച്ചു. എ ആർ രതീശന്റെ നേതൃത്വത്തിൽ പി ജെ ആന്റണിയുടെ നാടകങ്ങളായ ‘സോക്രട്ടീസ്’, ‘ഇൻക്വിലാബിന്റെ മക്കൾ’ നാടകങ്ങളുടെ വായന നടന്നു. കൊച്ചിൻ ചന്ദ്രകാന്ത ‘രാമൻ രാഘവൻ ജീവിച്ചിരിപ്പുണ്ട്’ നാടകം അവതരിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

cennses.

04

print edition സെന്‍സസ്: വീട്ടിലെത്തിയുള്ള കണക്കെടുപ്പ് ജനുവരി 25- മുതല്‍
sir

05

print edition കമീഷന്‍ അന്വേഷിക്കണം: യുപി എസ്‌ഐആർ ക്രമക്കേടില്‍ സുപ്രീംകോടതി
railway jobs

06

print edition ഇന്ത്യയിൽ 
തൊഴിലില്ലായ്‌മ 
വെല്ലുവിളിയെന്ന് ലോക ബാങ്ക്‌ 
റിപ്പോർട്ട്‌
deshabhimani section

Recommended

Deshabhimani
Home