Deshabhimani

10,000 അടുക്കളത്തോട്ടം തുടങ്ങാൻ കർഷകഭേരി

Farmers' Call

കർഷകഭേരി അങ്കമാലി ഏരിയ ശിൽപ്പശാലകേരള കർഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി കെ കെ ഷിബു ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 31, 2026, 02:49 AM | 1 min read

അങ്കമാലി


ഒരുവർഷത്തിനകം 10,000 അടുക്കളത്തോട്ടങ്ങൾ തുടങ്ങാൻ അങ്കമാലി ഏരിയയിലെ വിവിധ സംഘടനകളുടെ ജനകീയ കാർഷിക പദ്ധതിയായ കർഷകഭേരി തീരുമാനിച്ചു.

അഞ്ചാംവർഷത്തെ പ്രവർത്തന പരിപാടികൾക്ക് ഏരിയ നേതൃശിൽപ്പശാല രൂപംനൽകി. തരിശുകിടക്കുന്ന പാടശേഖരങ്ങളിൽ കൃഷിയിറക്കാൻ ഇടപെടും. എല്ലാവർഷവും മികച്ച കൃഷിക്കാർക്കും പഞ്ചായത്തുതല കമ്മിറ്റികൾക്കും മികച്ച അടുക്കളത്തോട്ടത്തിനും എ പി കുരിയൻ, എം സി ജോസഫൈൻ, സി കെ കുമാരൻ എന്നിവരുടെ പേരിൽ അവാർഡ്‌ ഏർപ്പെടുത്താനും തീരുമാനിച്ചു.


കർഷകസംഘം ജില്ലാ ജോയിന്റ്‌ സെകട്ടറി കെ കെ ഷിബു ഉദ്‌ഘാടനം ചെയ്തു ഏരിയ ചെയർമാൻ കെ പി റെജീഷ് അധ്യക്ഷനായി. ഏരിയ കൺവീനർ പി അശോകൻ പ്രവർത്തന പരിപാടികൾ അവതരിപ്പിച്ചു. ടി ഐ ശശി, ജിഷ ശ്യാം, എം ടി വർഗീസ്, എം വി പ്രദീപ്, ജോമോൻ ബൈജു പറപ്പിള്ളി, ആൻസി ജിജോ, വിനിത ദിലീപ്, റോജിസ് മുണ്ടപ്ലാക്കൽ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home