റോഡിന്റെ ജനകീയ ഉദ്ഘാടനം നടത്തി

നഗരസഭ ശ്രീധരീയം റോഡ് എൽഡിഎഫ് കൗൺസിലർമാർ ജനകീയ ഉദ്ഘാടനം നടത്തുന്നു
കൂത്താട്ടുകുളം
കൂത്താട്ടുകുളം നഗരസഭ റോഡ് ജനകീയ ഉദ്ഘാടനം നടത്തി എൽഡിഎഫ് കൗൺസിലർമാർ. വിവിധ ഗ്രാമീണറോഡുകളുടെ ഉദ്ഘാടനച്ചടങ്ങുകളിൽനിന്ന് എൽഡിഎഫ് കൗൺസിലർമാരെയും ജനപ്രതിനിധികളെയും മനപ്പൂർവം ഒഴിവാക്കി യുഡിഎഫ് പരിപാടികളാക്കുന്ന നഗരസഭ ഭരണസമിതി നിലപാടിൽ പ്രതിഷേധിച്ചാണ് ജനകീയ ഉദ്ഘാടനം നടന്നത്. മന്ത്രി അനൂപ് ജേക്കബ് പങ്കെടുത്ത് നടത്താനിരുന്ന റോഡ് ഉദ്ഘാടനച്ചടങ്ങാണ് എൽഡിഎഫ് മുൻകൂട്ടി നിർവഹിച്ചത്.
റോഡ് നിർമാണത്തിനും ഫണ്ട് അനുവദിക്കുന്നതിനും പ്രദേശവാസികളും തദ്ദേശ ജനപ്രതിനിധികളും നിരന്തരം ഇടപെടലുകൾ നടത്തിയിട്ടും ഉദ്ഘാടനവിവരം ഔദ്യോഗികമായി അറിയിക്കുകയോ പരിപാടിയിലേക്ക് ക്ഷണിക്കുകയോ ചെയ്തില്ലെന്ന് നേതാക്കൾ പറഞ്ഞു.
ശ്രീധരീയം റോഡിലാണ് ജനകീയ ഉദ്ഘാടനച്ചടങ്ങ് നടന്നത്. എൽഡിഎഫ് ഭരണകാലത്ത് 80 ശതമാനം പണി പൂർത്തീകരിച്ചതാണ്. റോഡ് ഉദ്ഘാടനത്തിന് കോൺഗ്രസ് നേതാക്കളെ കുത്തിനിറച്ച് പരിപാടി തയ്യാറാക്കി. പ്രതിപക്ഷനേതാവ് സണ്ണി കുര്യാക്കോസ് ഉദ്ഘാടനം നടത്തി. കൗൺസിലർമാരും നാട്ടുകാരും പരിപാടിയിൽ പങ്കെടുത്തു.









0 comments