Deshabhimani

പത്മരാജൻ പുരസ്‌കാരങ്ങൾ സമ്മാനിച്ചു ; നവാഗത നോവലിസ്റ്റ് മിഥുൻ കൃഷ്ണ

midhun
വെബ് ഡെസ്ക്

Published on Oct 31, 2026, 03:25 AM | 1 min read

തിരുവനന്തപുരം: പി പത്മരാജൻ ട്രസ്റ്റിന്റെ 2025-ലെ പത്മരാജൻ സാഹിത്യ-–ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. പാളയം ഹസ്സൻ മരയ്ക്കാർ ഹാളിൽ നടന്ന ചടങ്ങിൽ ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ പുരസ്‌കാരങ്ങൾ സമർപ്പിച്ചു. ചന്ദ്രമതി (നോവൽ), ഷനോജ് ആർ ചന്ദ്രൻ (ചെറുകഥ), ദിൻജിത് അയ്യത്താൻ (സംവിധായകൻ), ബാഹുൽ രമേഷ് (തിരക്കഥ) എന്നിവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. നവാഗത നോവലിസ്റ്റിനുള്ള പുരസ്‌കാരം ദേശാഭിമാനി സീനിയർ സബ്‌ എഡിറ്റർകൂടിയായ മിഥുൻ കൃഷ്ണ ഏറ്റുവാങ്ങി.

പ്രേംപ്രകാശ്, മധുപാൽ, വിഷ്ണു ബി റാം, പി പത്മരാജൻ ട്രസ്റ്റ് ചെയർമാൻ വിജയകൃഷ്ണൻ, ജനറൽ സെക്രട്ടറി പ്രദീപ് പനങ്ങാട്, സെക്രട്ടറി എ ചന്ദ്രശേഖർ എന്നിവരും പുരസ്‌കാരജേതാക്കളും സംസാരിച്ചു. പത്മരാജന്റെ ഭാര്യ രാധാലക്ഷ്മി എഴുതിയ ഓർമപ്പുസ്‌തകം ‘എന്റെ ഓർമയിലെ പത്മരാജൻ’ അടൂർ ഗോപാലകൃഷ്ണൻ പ്രകാശിപ്പിച്ചു. പ്രേംപ്രകാശ് ഏറ്റുവാങ്ങി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home