Deshabhimani

ശാശ്വതപരിഹാരം വേണമെന്ന് നാട്ടുകാർ

വെള്ളക്കെട്ടിൽ ദുരിതയാത്ര

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 31, 2026, 04:28 AM | 1 min read

കല്ലമ്പലം

നാവായിക്കുളം പഞ്ചായത്തിലെ ഡീസന്റ്മുക്ക്–പുല്ലൂർമുക്ക് റോഡിൽ കോളനിമുക്കിനുസമീപത്തെ വർഷങ്ങളായുള്ള വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്ന്‌ നാട്ടുകാർ. വിദ്യാർഥികളുൾപ്പെടെ നൂറുകണക്കിന് കാൽനടയാത്രക്കാരും നിരവധി വാഹനങ്ങളും ദിവസേന കടന്നുപോകുന്ന റോഡിലാണ് വെള്ളക്കെട്ട് യാത്രാദുരിതം സൃഷ്ടിക്കുന്നത്. ​റോഡ് നിർമാണത്തിലെ അശാസ്ത്രീയതയാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. കല്ലമ്പലത്തേക്കുള്ള എളുപ്പവഴിയായതിനാൽ നൂറുകണക്കിന് വാഹനങ്ങളാണ് ദിവസവും ഇതുവഴി കടന്നുപോകുന്നത്. വെള്ളക്കെട്ട് രൂപപ്പെടുന്നതോടെ അപകടങ്ങളും പതിവായിട്ടുണ്ട്. സൈലൻസറിൽ വെള്ളം കയറി കാറുകളും ഇരുചക്രവാഹനങ്ങളും വഴിയിൽ നിന്നുപോകുന്നതും പതിവാണ്‌. താഴ്ന്നുകിടക്കുന്ന റോഡിന്റെ ഉയരം വർധിപ്പിച്ചാൽ വെള്ളക്കെട്ടിന് പരിഹാരമാകുമെങ്കിലും വെള്ളം സമീപത്തെ വീടുകളിലേക്കും സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലേക്കും ഒഴുകാൻ സാധ്യതയുണ്ട്. അതിനാൽ റോഡിന്റെ ഇരുവശങ്ങളിലും ഓട നിർമിച്ച് വെള്ളം ഒഴുക്കിവിടാനുള്ള സംവിധാനം ഒരുക്കിയാൽ മാത്രമേ പ്രശ്നത്തിന് ശാശ്വത പരിഹാരമാകൂ. വെള്ളക്കെട്ട് പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പ്രശ്നത്തിൽ അടിയന്തരമായി ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാരും ഡീസന്റ്മുക്ക് റസിഡന്റ്സ് അസോസിയേഷനും ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

cennses.

04

print edition സെന്‍സസ്: വീട്ടിലെത്തിയുള്ള കണക്കെടുപ്പ് ജനുവരി 25- മുതല്‍
sir

05

print edition കമീഷന്‍ അന്വേഷിക്കണം: യുപി എസ്‌ഐആർ ക്രമക്കേടില്‍ സുപ്രീംകോടതി
railway jobs

06

print edition ഇന്ത്യയിൽ 
തൊഴിലില്ലായ്‌മ 
വെല്ലുവിളിയെന്ന് ലോക ബാങ്ക്‌ 
റിപ്പോർട്ട്‌
deshabhimani section

Recommended

Deshabhimani
Home