Deshabhimani

ചിറയിൻകീഴ് താലൂക്കാശുപത്രി

അത്യാഹിത വിഭാഗം പുതിയ ബ്ലോക്കിൽ 
പ്രവർത്തനമാരംഭിച്ചു

ചിറയിൻകീഴ് താലൂക്കാശുപത്രിയിലെ ബഹുനില ബ്ലോക്ക്

ചിറയിൻകീഴ് താലൂക്കാശുപത്രിയിലെ ബഹുനില ബ്ലോക്ക്

വെബ് ഡെസ്ക്

Published on Oct 31, 2026, 04:21 AM | 1 min read

ചിറയിൻകീഴ്

ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ പുതിയ ബഹുനില സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ അത്യാഹിത വിഭാഗം പ്രവർത്തനമാരംഭിച്ചു. എൽഡിഎഫ് സർക്കാർ കിഫ്ബി വഴി 76.02 കോടി രൂപ ചെലവഴിച്ചാണ് ബ്ലോക്ക് നിർമിച്ചത്. മുൻമന്ത്രി വീണാ ജോർജ് മാർച്ചിൽ ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ചിരുന്നു. 1.1 ലക്ഷം ചതുരശ്ര അടിയിൽ ലോവർ ഗ്രൗണ്ട് ഫ്ലോറുൾപ്പെടെ ഏഴു നിലകൾ ഉൾപ്പെടുന്ന കെട്ടിടത്തിൽ 114 കിടക്കകൾ, അത്യാഹിത വിഭാഗം ട്രോമ കെയർ യൂണിറ്റ്, റേഡിയോ ഡയഗ്നോസിസ് വിഭാഗം, 30 ഡയാലിസിസ് യൂണിറ്റ്, ആറ് ഓപ്പറേഷൻ തിയറ്ററുകൾ, മെഡിക്കൽ ആൻഡ് സർജിക്കൽ ഐസിയു, സ്ത്രീകൾക്കും പുരുഷന്മാർക്കുമായി പ്രത്യേകം വാർഡുകൾ, ബ്ലഡ് ബാങ്ക്, ഫാർമസി, സിഎസ്എസ്ഡി എന്നിവയും മറ്റ് സൗകര്യങ്ങളും ഒരുക്കാനാകും വിധമാണ് ബ്ലോക്ക്. ബ്ലോക്ക് പൂർണമായി പ്രവർത്തനസജ്ജമാകണമെങ്കിൽ ഇവയെല്ലാം ഒരുക്കണം. സർക്കാർ മാറിയതോടെ തുടർപ്രവർത്തനങ്ങൾ നിലച്ചു. പഴയ മന്ദിരം അടച്ചശേഷം നാലോ അഞ്ചോ രോഗികളെ മാത്രമാണ് കിടത്തി ചികിത്സിക്കുന്നത്. പ്രതിഷേധം കണക്കിലെടുത്ത് പുതിയ കെട്ടിടത്തിൽ അമ്പതോളം കിടക്കകൾകൂടി ഒരുക്കിയാണ് പ്രവർത്തനം ആരംഭിക്കുന്നത്. പുതിയ സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി ബ്ലോക്ക് പ്രവർത്തനം പൂര്‍ത്തിയാക്കുമെന്ന് രമ്യ ഹരിദാസ് എംഎല്‍എ ഉറപ്പുനല്‍കിയിരുന്നു. എന്നാൽ മെഡിക്കല്‍ ഉപകരണങ്ങള്‍പോലും എന്ന് ലഭ്യമാകുമെന്ന കാര്യത്തില്‍ അധികൃതര്‍ക്ക് ഉറപ്പുപറയാനാകുന്നില്ല. ഇതോടെയാണ് അത്യാഹിത വിഭാഗം പുതിയ മന്ദിരത്തിലേക്ക് മാറ്റിയത്. കിഫ്ബി പ്രവർത്തനവും യുഡിഎഫ് സർക്കാർ മരവിപ്പിച്ചതോടെ ആശുപത്രിയുടെ തുടർ പ്രവൃത്തികളും നിലയ്‌ക്കുമെന്ന ആശങ്കയുമുണ്ട്. രമ്യ ഹരിദാസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഗീതാ സുരേഷ് അധ്യക്ഷയായി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

cennses.

04

print edition സെന്‍സസ്: വീട്ടിലെത്തിയുള്ള കണക്കെടുപ്പ് ജനുവരി 25- മുതല്‍
sir

05

print edition കമീഷന്‍ അന്വേഷിക്കണം: യുപി എസ്‌ഐആർ ക്രമക്കേടില്‍ സുപ്രീംകോടതി
railway jobs

06

print edition ഇന്ത്യയിൽ 
തൊഴിലില്ലായ്‌മ 
വെല്ലുവിളിയെന്ന് ലോക ബാങ്ക്‌ 
റിപ്പോർട്ട്‌
deshabhimani section

Recommended

Deshabhimani
Home