വർക്കല ആയുർവേദ ആശുപത്രിയിൽ സ്നേഹസംഗമം

വർക്കല
ജില്ലാ പഞ്ചായത്തും ഭാരതീയ ചികിത്സാവകുപ്പും വർക്കല ജില്ലാ ആയുർവേദ ആശുപത്രിയിൽ നടപ്പാക്കിവരുന്ന സ്നേഹധാര പദ്ധതിയുടെ ഭാഗമായി കുട്ടികളുടെയും രക്ഷിതാക്കളുടെയും സ്നേഹസംഗമം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി പി മുരളി ഉദ്ഘാടനം ചെയ്തു. വർക്കല നഗരസഭാ ചെയർപേഴ്സൺ ഗീത ഹേമചന്ദ്രൻ അധ്യക്ഷയായി. സ്നേഹധാര പദ്ധതി കോ ഓർഡിനേറ്റർ ഡോ. റോഷ്നി അനിരുദ്ധൻ വിഷയാവതരണം നടത്തി. ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സീബ എസ് ബാലകൃഷ്ണൻ, വാർഡ് കൗൺസിലർ എസ് പ്രസന്നൻ, ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി അംഗം മുഹമ്മദ് റൗഫ്, ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഷാജിത ഷാഹുൽ എന്നിവർ സംസാരിച്ചു. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഓട്ടിസ്റ്റിക് എഴുത്തുകാരനും ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഓട്ടിസ്റ്റിക് ചിന്തകനുമായി അറിയപ്പെടുന്ന എസ് നയൻ, സംസ്ഥാന ഇൻക്ലൂസീവ് സ്പോർട്സ് ബാഡ്മിന്റൺ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ ജെ എസ് തീർഥ എന്നിവരെ അനുമോദിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.









0 comments