Deshabhimani

വീട്‌ കുത്തിത്തുറന്ന്‌ മോഷണം; 
2 അസംകാർ പിടിയിൽ

2 അസംകാർ പിടിയിൽ

സുഹൈൽ അലി, അസൽ അലി

വെബ് ഡെസ്ക്

Published on Oct 31, 2026, 03:30 AM | 1 min read

പള്ളുരുത്തി


നെട്ടൂരിൽ വീട് കുത്തിത്തുറന്ന്‌ മോഷണം നടത്തിയ അസം യുവാക്കൾ പിടിയിൽ. നെട്ടൂർ വടക്കേ നങ്ങാരത്തുള്ള വീട്ടിൽനിന്നാണ്‌ സ്വർണമോതിരവും കമ്മലും ടെലിവിഷനും മോഷ്ടിച്ചത്. അസം ന‍ൗഗോൺ ജില്ലയിലെ കാലിയബോർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന സുഹൈൽ അലി (19), അസൽ അലി (30) എന്നിവരെയാണ് പനങ്ങാട് പൊലീസ് പിടികൂടിയത്. വർഷങ്ങളായി മലേഷ്യയിൽ സ്ഥിരതാമസക്കാരാണ്‌ പരാതിക്കാർ. കുടുംബക്ഷേത്രത്തിലെ പൂജയ്ക്കായി എത്തിയപ്പോഴാണ്‌ വീട് കുത്തിത്തുറന്നനിലയിൽ കണ്ടത്. തുടർന്ന് പനങ്ങാട് പൊലീസിനെ വിവരം അറിയിച്ചു. വിരലടയാളം ശേഖരിച്ചും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും ഒരുമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ്‌ പ്രതികൾ പിടിയിലായത്. ഒന്നാംപ്രതി സുഹൈൽ അലി അസമിൽ മോഷണം നടത്തി കേരളത്തിലേക്ക് കടന്നതാണെന്ന് പൊലീസ് പറഞ്ഞു. പ്രതികൾ ഫോൺ ഉപയോഗിക്കാത്തതും സ്വന്തമായി താമസസ്ഥലം ഇല്ലാത്തതും അന്വേഷണത്തെ പ്രതിസന്ധിയിലാക്കി. ഇതിനിടെ മറ്റൊരു മോഷണശ്രമത്തിനിടെ പരിക്കേറ്റ്‌ വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയ പ്രതികൾ വ്യാജ ഫോൺ നമ്പർ കൊടുത്ത്‌ മുങ്ങി. തുടർന്ന് നെട്ടൂർ മാർക്കറ്റിൽ മോഷ്ടാക്കൾ എത്തിയെന്നുള്ള രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലാകുന്നത്. കഴിഞ്ഞദിവസം വൈറ്റില ക്ഷേത്രത്തിൽ നടന്ന മോഷണത്തിലും ഇവർക്ക് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. എറണാകുളം എസിപി കെ ജെ പീറ്ററിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷകസംഘമാണ് പ്രതികളെ പിടികൂടിയത്. മരട് സിഐ എ ബി വിബിൻ, പനങ്ങാട്‌ എസ്‌ഐ അനന്തു രമേശ്, നൈജിൻ പോൾ, അരുൺ രാജ്, എം ശ്രീജിത്, റെജീഷ് ഉപേന്ദ്രൻ, എം എം ക്രിസ്റ്റഫർ എന്നിവരാണ് അന്വേഷകസംഘത്തിൽ ഉണ്ടായിരുന്നത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home