Deshabhimani

പൊലീസ്‌ വീഴ്‌ചയിൽ പ്രതികരിക്കാതെ പുതിയ കമീഷണർ

Cheranalloor Road Accident Case

കൊച്ചി സിറ്റി പൊലീസ് കമീഷണറായി ചുമതലയേൽക്കാനെത്തിയ 
ആർ നിശാന്തിനിയെ സ്ഥാനമൊഴിഞ്ഞ കാളിരാജ് മഹേഷ് കുമാർ സ്വീകരിക്കുന്നു

വെബ് ഡെസ്ക്

Published on Oct 31, 2026, 04:31 AM | 1 min read

കൊച്ചി


ചേരാനല്ലൂർ വാഹനാപകട കേസ്‌ ഉൾപ്പെടെയുള്ള വിഷയങ്ങളിലെ പൊലീസ്‌ വീഴ്‌ചയെക്കുറിച്ച്‌ പ്രതികരിക്കാതെ പുതുതായി ചുമതലയേറ്റ കൊച്ചി സിറ്റി പൊലീസ്‌ കമീഷണർ ആർ നിശാന്തിനി. പതിനഞ്ച്‌ ദിവസത്തിനിടെ കൊച്ചി സിറ്റി പൊലീസിലെ ഏഴ്‌ പൊലീസുകാർ സസ്‌പെൻഷനിലായതിനെക്കുറിച്ചുള്ള ചോദ്യത്തോട്‌ കമീഷണർ പ്രതികരിച്ചില്ല.


സെൻട്രൽ സ്‌റ്റേഷനിലെ എസ്‌ഐ എംഡിഎംഎ മോഷ്ടിച്ച കേസിൽ പരിശോധിച്ചശേഷം പ്രതികരിക്കാമെന്നും കമീഷണർ പറഞ്ഞു. ചേരാനല്ലൂർ വാഹനാപകട കേസ്‌ പൊലീസിന്റെ പ്രതിഛായയ്‌ക്ക്‌ കോട്ടമുണ്ടാക്കിയോ എന്ന ചോദ്യത്തിന്‌ പഠിച്ചശേഷം പ്രതികരിക്കാമെന്നായിരുന്നു മറുപടി. കമീഷണറായി ചുമതലയേറ്റശേഷം മാധ്യമങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു നിശാന്തിനി.


പൊലീസിനുനേരെയുള്ള ആക്രമണം ശക്തമായി നേരിടും. നിയമപാലകരെ ആക്രമിക്കുന്നുവെന്നതിന്‌ അർഥം ശക്തമായ ക്രമസമാധാനസംവിധാനം ഇല്ലെന്നാണ്‌. അത്തരം അവസ്ഥയുണ്ടാകാൻ കേരള പൊലീസ്‌ അനുവദിക്കില്ലെന്നും കമീഷണർ പറഞ്ഞു. സെപ്‌തംബറിൽ പത്ത്‌ ദിവസത്തിനിടെ പൊലീസിനെതിരെ മൂന്ന്‌ ആക്രമണങ്ങൾ ഉണ്ടായിരുന്നു. കൊച്ചി നഗരത്തിലെ ഗതാഗതപ്രശ്‌നം ജനപങ്കാളിത്തത്തോടെ പരിഹരിക്കാൻ ശ്രമിക്കും. അനധികൃത സ്‌പാകൾക്കെതിരായ നടപടികൾ ശക്തമാക്കുമെന്നും കമീഷണർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home