Deshabhimani

വിടവാങ്ങിയത് കുസാറ്റിന്റെ സ്വന്തം പാറുവമ്മ

cusat
avatar
സ്വന്തം ലേഖകൻ

Published on Oct 31, 2026, 03:34 AM | 1 min read

കളമശേരി


നവതി പിന്നിട്ടിട്ടും മുടങ്ങാതെ സർവകലാശാല പരിസരം അടിച്ച്‌ വൃത്തിയാക്കാൻ എത്തിയിരുന്ന കുസാറ്റിന്റെ സ്വന്തം പാറുവമ്മ (96) വിടവാങ്ങി. വിദ്യാർഥികൾക്കും ജീവനക്കാർക്കുമൊക്കെ ഏറെ പ്രിയങ്കരിയായ അമ്മ തലമുറകൾക്ക് പരിചിതയാണ്. കോവിഡ്‌കാലം വരെ അതിരാവിലെ മുതൽ കുസാറ്റ് കോഫി ഹൗസ് കവലയിൽ ഇലകളും ചപ്പുചവറുകളും അടിച്ചുവാരി കത്തിക്കുകയായിരുന്നു പ്രധാന തൊഴിൽ.


മുണ്ടും ബ്ലൗസും മേൽമുണ്ടും ധരിച്ച് മുണ്ട് മടക്കി പ്രത്യേക രീതിൽ തലയിൽ കെട്ടിവെച്ച് ഒരു ചൂലുമായെ അവരെ കാണാനാകൂ. വർഷങ്ങൾക്ക് മുമ്പ് ദിവസവേതനക്കാരിയായി സർവകലാശാല ചെറിയൊരു തുക ഇവർക്കനുവദിച്ചിരുന്നു. 90 വയസ് കഴിയുന്നതുവരെ ക്യാമ്പസിൽ ജോലി ചെയ്തു. സ്നേഹവും ബഹുമാനവും വിടാതെ എല്ലാവരോടും സൗമ്യമായി പെരുമാറി. ​സ്കൂൾ ഓഫ് എൻജിനീയറിങ് ക്യാമ്പസിനോട് ചേർന്നുള്ള ചെറിയ വീട്ടിൽ ഒറ്റക്കായിരുന്നു കഴിഞ്ഞിരുന്നത്. അടുത്ത കാലം വരെ അവർ ക്യാമ്പസിലെ സ്ഥിരം കാഴ്ചയായിരുന്നു. ഒരിക്കൽ അവരുടെ വീടിന്റെ ഒരുഭാഗം പഴകിപ്പൊളിഞ്ഞപ്പോൾ വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും ചേർന്ന് പുനർനിർമിച്ച്‌ നൽകിയിരുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home