Deshabhimani

യുഡിഎഫ് ഭരിക്കുന്നത് ബിജെപിയുമായി 
ചേർന്ന്‌: എം വി ജയരാജൻ

nirmmithabudhiyum aadhunika thozhilaali vargavum

സിഐടിയു സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി പൊൻകുന്നം രാജേന്ദ്ര മൈതാനത്ത് ചേർന്ന ജനകീയ സംഗമം 
സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 31, 2026, 03:24 AM | 1 min read

പൊൻകുന്നം ബിജെപിയുമായി ചേർന്നാണ് യുഡിഎഫ് ഭരിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ. സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പൊൻകുന്നത്ത് ‘നിർമിതബുദ്ധിയും ആധുനിക തൊഴിലാളി വർഗവും’ വിഷയത്തിൽ നടന്ന ജനകീയസംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ മേഖലയിലും ഭരണപരാജയമാണ്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാർ സ്പോൺസേഡ് യാത്രനടത്തുന്നു. യുഡിഎഫ്‌ ഭരണം നാടുമുടിപ്പിക്കുമെന്ന് അവരുടെ നേതാക്കൾ തന്നെ പറയുന്നു. എൽഡിഎഫ് കാലത്ത് രാജ്യത്തിന് മാതൃകയായിരുന്നു കേരളത്തിന്റെ ആരോഗ്യമേഖല. ഇപ്പോൾ തകർന്ന്‌ തരിപ്പണമായ സ്ഥിതിയാണ്. പിഎം ശ്രീ നടപ്പാക്കില്ലെന്ന് പ്രതിപക്ഷത്തിരുന്നപ്പോൾ പറഞ്ഞവർ വാക്ക് മാറ്റി. നിർമിതബുദ്ധിയുടെ ഉപയോഗം തൊഴിൽ നഷ്ടപ്പെടുത്തുന്ന രീതിയിൽ ആകരുത്. ഇത് പരിഹരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെടണം. കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ ലേബർ കോഡ് കേരളത്തിലും നടപ്പാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. സിപിഐ എം വാഴൂർ ഏരിയ സെക്രട്ടറി വി ജി ലാൽ അധ്യക്ഷനായി. ഗിരീഷ് എസ് നായർ, ബി സുരേഷ് കുമാർ, അർച്ചന സദാശിവൻ, ഡി ബൈജു, ഡി സേതുലക്ഷ്മി, വി പി റെജി, ബി ബിജുകുമാർ, ടി എൻ ഗിരീഷ് കുമാർ, ജയ ശ്രീധർ, കെ ജി ബാബുകുട്ടൻ, വി പി രാജമ്മ, ഗിരിജാമണി, വി ഡി റെജികുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home