Deshabhimani

ബാങ്കിങ്‌ പരിഷ്‌കാരത്തിന്ഉന്നതതല 
സമിതി

banking
വെബ് ഡെസ്ക്

Published on Oct 31, 2026, 04:21 AM | 1 min read

ന്യൂഡൽഹി: പൊതുമേഖലാ ബാങ്കുകളുടെ വിൽപ്പനയടക്കം ബാങ്കിങ്‌ മേഖലയിൽ പരിഷ്‌കാരങ്ങൾ നിർദേശിക്കുന്നതിനായി ഉന്നതതല സമിതിക്ക്‌ രൂപം നൽകി കേന്ദ്രസർക്കാർ. ബാങ്കിങ്‌ മേഖലയിൽ ഘടനാപരവും നിയന്ത്രണപരവും സ്ഥാപനപരവുമായ പരിഷ്‌കാരങ്ങൾ നിർദേശിക്കാനാണ് സമിതി രൂപീകരിച്ചത്. ആറുമാസത്തിനകം ശുപാര്‍ശ സമര്‍പ്പിക്കും. മുൻ കേന്ദ്ര വിജിലൻസ്‌ കമീഷണർ സുരേഷ്‌ എൻ പട്ടേലാണ്‌ ചെയർമാൻ. ആർബിഐ മുൻ ഡെപ്യൂട്ടി ഗവർണർ എസ്‌ സി മുർമു, ഇന്ത്യൻ ബാങ്ക്‌ മുൻ എംഡിയും സിഇഓയുമായ പത്‌മജ ചുന്ദുരു, ആർബിഐ മുൻ ഡെപ്യൂട്ടി ഗവർണർ എൻ എസ്‌ വിശ്വനാഥൻ എന്നിവരാണ്‌ അംഗങ്ങൾ.

സാമ്പത്തികകാര്യ വകുപ്പിൽ ബാങ്കിങ്‌ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ജോയിന്റ്‌ സെക്രട്ടറി സമിതിയുടെ മെമ്പർ സെക്രട്ടറിയായി പ്രവർത്തിക്കും. പൊതുമേഖലാ ബാങ്കുകളുടെ വിൽപ്പന കൂടുതൽ തകൃതിയാക്കാൻ കേന്ദ്രം ഒരുങ്ങുന്ന ഘട്ടത്തിലാണ്‌ ബാങ്കിങ്‌ പരിഷ്‌മാരം നിർദേശിക്കാന്‍ സമിതികൂടി രൂപീകരിച്ചത്. ഇത്തരത്തില്‍ സമിതി രൂപീകരിക്കുമെന്ന്‌ ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. നിലവിലെ ബാങ്കിങ്‌ ചട്ടക്കൂടുകൾ പരിശോധിച്ച്‌ ഇന്ത്യൻ ബാങ്കുകളെ ആഗോളതലത്തിൽ മൽസരക്ഷമാക്കും വിധമുള്ള ശുപാർശ നല്‍കണമെന്നാണ് ധനമന്ത്രാലയത്തിന്റെ നിർദേശം. ആഗോളബാങ്കിങ്‌ രീതികളുമായി ഇന്ത്യൻ ബാങ്കിങ്‌ മേഖലയുടെ പ്രവർത്തനരീതിയെ തുലനം ചെയ്‌ത ശേഷം ഇന്ത്യൻ ബാങ്കിങ്‌ സംവിധാനത്തിന്‌ മാതൃകയാക്കാവുന്ന രീതികളും ശുപാർശ ചെയ്യും. ആഗോളതലത്തിൽ മൽസരക്ഷമമായ ബാങ്കുകൾക്ക്‌ രൂപം നൽകാനുള്ള മാർഗരേഖ രൂപം നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സഹകരണ ബാങ്കുകളും റീജിയണൽ റൂറൽ ബാങ്കുകളും അടക്കം ബാങ്കിങ്‌ മേഖലയിലെ നിലവിലെ സംവിധാനങ്ങൾ പുനഃപരിശോധിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സ്വകാര്യ നിക്ഷേപവും സുസ്ഥിരമായ സാമ്പത്തിക വികാസവും ലക്ഷ്യമിട്ടുള്ള ശുപാർശകളും നൽകണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌ ഉപയോഗപ്പെടുത്തൽ, ഡിജിറ്റൽ പരിഷ്‌ക്കാരങ്ങൾ‍, സൈബർ അപകടങ്ങൾ കുറയ്‌ക്കുന്നതിനുള്ള മാർഗങ്ങൾ എന്നിവയും സമിതിയുടെ പരിഗണനാ വിഷയങ്ങളാണ്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

cennses.

04

print edition സെന്‍സസ്: വീട്ടിലെത്തിയുള്ള കണക്കെടുപ്പ് ജനുവരി 25- മുതല്‍
sir

05

print edition കമീഷന്‍ അന്വേഷിക്കണം: യുപി എസ്‌ഐആർ ക്രമക്കേടില്‍ സുപ്രീംകോടതി
railway jobs

06

print edition ഇന്ത്യയിൽ 
തൊഴിലില്ലായ്‌മ 
വെല്ലുവിളിയെന്ന് ലോക ബാങ്ക്‌ 
റിപ്പോർട്ട്‌
deshabhimani section

Recommended

Deshabhimani
Home