Deshabhimani

ഫിസാറ്റ് രജതജൂബിലി ആഘോഷം തുടങ്ങി

fisat

അങ്കമാലി ഫിസാറ്റ് രജതജൂബിലി ആഘോഷങ്ങൾ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 31, 2026, 04:19 AM | 1 min read

അങ്കമാലി


മൂക്കന്നൂർ ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ (ഫിസാറ്റ്) ഒരുവർഷം നീളുന്ന രജതജൂബിലി ആഘോഷങ്ങൾ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു.


സാങ്കേതികവിദ്യയുടെ വളർച്ച സമൂഹത്തിന്റെ താഴെത്തട്ടിലുള്ള പ്രയോജനത്തിന് ഉതകുമ്പോഴാണ് വിദ്യാഭ്യാസം പൂർണമാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേവലം എൻജിനീയർമാരെ സൃഷ്ടിക്കുക എന്നതിനപ്പുറം നൂതന സാങ്കേതികവിദ്യകളെ സമ‍ൂഹനന്മയ്ക്കായി പ്രയോജനപ്പെടുത്തുന്ന യുവതലമുറയെ വാർത്തെടുക്കാൻ ഫിസാറ്റിന്‌ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയതായി നിർമിച്ച രജതജൂബിലി മന്ദിരവും മുഖ്യമന്ത്രി ഉദ്ഘാടനംചെയ്‌തു. ഫിസാറ്റ് ചെയർമാൻ പി ആർ ഷിമിത്ത് അധ്യക്ഷനായി. ഫിസാറ്റ് വൈസ് ചെയർമാൻ സച്ചിൻ ജേക്കബ് പോൾ രചിച്ച പീപ്പിൾ ഓവർ പ്രോഫിറ്റ് എന്ന പുസ്തകം ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം ജോണിന് നൽകി മുഖ്യമന്ത്രി പ്രകാശിപ്പിച്ചു.


രജതജൂബിലി ആഘോഷങ്ങളുടെ മാസ്റ്റർ പ്ലാൻ റോജി എം ജോൺ പ്രകാശിപ്പിച്ചു. 75,000 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിച്ച ജൂബിലി മന്ദിരത്തിൽ ഗവേഷണകേന്ദ്രങ്ങളും ടെക്നോളജി ലാബുകളും സജ്ജീകരിച്ചിട്ടുണ്ട്. 25 വർഷത്തേക്കുള്ള ദീർഘകാല പദ്ധതികളുടെ പ്രഖ്യപനം ബെന്നി ബെഹനാൻ എംപി നിർവഹിച്ചു. അർഹരായ വിദ്യാർഥികൾക്ക്‌ വർഷം ഒരുകോടി രൂപയുടെ സ്കോളർഷിപ് പദ്ധതി സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. സിസ തോമസ് പ്രഖ്യാപിച്ചു. 25,000 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിക്കുന്ന ഓഡിറ്റോറിയത്തിന്റെ രൂപരേഖ ഫെഡറൽ ബാങ്ക് മാനേജിങ് ഡയറക്ടർ കെ വി എസ് മണിയൻ പുറത്തിറക്കി.


പ്രിൻസിപ്പൽ ഡോ. വി ജേക്കബ് തോമസ്, മൂക്കന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണൻ, ഫിസാറ്റ് ട്രഷറർ ജെനിബ് ജെ കാച്ചപ്പിള്ളി, അസോസിയറ്റ് സെക്രട്ടറി എസ് സത്യമൂർത്തി, വൈസ് പ്രിൻസിപ്പൽ ഡോ. പി ആർ മിനി, പിടിഎ പ്രസിഡന്റ് ദീപ എൻ കർത്ത, പൂർവവിദ്യാർഥി അസോസിയേഷൻ വൈസ് പ്രസിഡന്റ് ജിത്തു റാം, കോളേജ് സ്റ്റുഡന്റ്‌ യൂണിയൻ ചെയർമാൻ അശ്വിൻ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. കോളേജിന്‌ സ്ഥലം വിട്ടുനൽകിയവരും പൂർവവിദ്യാർഥികളും പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

cennses.

04

print edition സെന്‍സസ്: വീട്ടിലെത്തിയുള്ള കണക്കെടുപ്പ് ജനുവരി 25- മുതല്‍
sir

05

print edition കമീഷന്‍ അന്വേഷിക്കണം: യുപി എസ്‌ഐആർ ക്രമക്കേടില്‍ സുപ്രീംകോടതി
railway jobs

06

print edition ഇന്ത്യയിൽ 
തൊഴിലില്ലായ്‌മ 
വെല്ലുവിളിയെന്ന് ലോക ബാങ്ക്‌ 
റിപ്പോർട്ട്‌
deshabhimani section

Recommended

Deshabhimani
Home