കാലടി സമാന്തരപാലം നിർമാണം ഇഴയുന്നു

കാലടിയിലെ നിർമാണത്തിലിരിക്കുന്ന പാലം
കാലടി
കാലടിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന പുതിയ പാലത്തിന്റെ നിർമാണം മന്ദഗതിയിൽ. പത്തിൽ താഴെ തൊഴിലാളികളാണ് ജോലിക്കുള്ളത്. 60 ശതമാനത്തോളം ജോലി മാത്രമാണ് പൂർത്തിയായത്.
താന്നിപ്പുഴ ഭാഗത്താണ് നിർമാണം കൂടുതൽ ഇഴയുന്നത്. നിർമാണം പൂർത്തിയായ സ്ഥലങ്ങളിൽ നടപ്പാതയുടെ അരികിൽ കൈവരികൾ പിടിപ്പിക്കാനുണ്ട്. ഇരുവശങ്ങളിലും അപ്രോച്ച് റോഡ് നിർമാണവും എങ്ങുമെത്തിയില്ല. 42 കോടി രൂപ ചെലവിൽ 455 മീറ്റർ നീളത്തിലും 14 മീറ്റർ വീതിയിലുമാണ് നിർമാണം. എൽഡിഎഫ് സർക്കാരാണ് പാലത്തിന് തുക അനുവദിച്ചത്.









0 comments