Deshabhimani

ഈ കലണ്ടർ ഭൂമിയുടെ കഥ പറയും

a

ലൂക്ക കലണ്ടർ

വെബ് ഡെസ്ക്

Published on Oct 31, 2026, 01:40 AM | 1 min read

കുന്നമംഗലം

ഭൂമി എങ്ങനെയാണ് മാറിക്കൊണ്ടിരിക്കുന്നത്. ഉഷ്ണതരംഗങ്ങളും പ്രളയവും മറ്റ്‌ തീവ്ര കാലാവസ്ഥാ സംഭവങ്ങളും എന്തുകൊണ്ടാണ് ഉണ്ടാകുന്നത്‌. മാറുന്ന കാലാവസ്ഥയെ മനസ്സിലാക്കാനും അതിനോട് പൊരുത്തപ്പെടാനും ശാസ്ത്രം നമ്മെ എങ്ങനെ സഹായിക്കും. കാലാവസ്ഥാ വ്യതിയാനത്തിന്റെ ശാസ്ത്രത്തിലേക്ക് പന്ത്രണ്ട് മാസങ്ങളിലൂടെ കടന്നുപോകുകയാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ലൂക്ക ഓൺലൈൻ സയൻസ് പോർട്ടൽ 2027 കലണ്ടർ. വർണാഭമായ ചിത്രീകരണങ്ങളോടൊപ്പം കലണ്ടർ മലയാളത്തിലും ഇംഗ്ലീഷിലുമായി ഓരോമാസവും ഒത്തിരി ശാസ്ത്രകാര്യങ്ങൾ പറയുന്നു.

പ്രധാനപ്പെട്ട സയൻസ് ദിനങ്ങൾ, ഓരോ മാസത്തെയും ആകാശം, ക്യൂആർ കോഡുകൾ വഴി അധിക ലേഖനങ്ങളും റിസോഴ്‌സുകളും എന്നിങ്ങനെ സമ്പന്നമാണ്‌ കലണ്ടർ. കുട്ടികളുടെ പഠനമുറിയിൽ ഇത്‌ പഠനസഹായിയായി മാറും. കലണ്ടർ പരിഷത്ത്‌ പ്രവർത്തകർ മുഖേന നേരിട്ടുവാങ്ങാം. 100 രൂപയാണ് വില. ഓൺലൈനായി ലഭിക്കാൻ 200 രൂപ അടയ്‌ക്കണം. പാക്കിങ് റോളിൽ വീട്ടിലെത്തും. കലണ്ടറുകൾ നവംബർ ഒന്നുമുതൽ അയച്ചുതുടങ്ങും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home