കെ പി കുഞ്ഞിരാമൻ രക്തസാക്ഷി വാർഷികദിനം
ആശുപത്രിയിൽ എംഎസ്എഫുകാർ നടത്തിയ ആക്രമണം അപകടകരം: കെ കെ ശൈലജ

വാണിമേലിൽ കെ പി കുഞ്ഞിരാമന്റെ രക്തസാക്ഷി വാർഷിക ദിനം കെ കെ ശൈലജ ഉദ്ഘാടനം ചെയ്യുന്നു
നാദാപുരം
യൂണിവേഴ്‌സിറ്റി കോളേജ് തെരഞ്ഞെടുപ്പിലെ എസ്എഫ്ഐ വിജയത്തിൽ വിറളിപൂണ്ട എംഎസ്എഫുകാർ മലപ്പുറം ചേളാരി ആശുപത്രിയിൽ കയറി നടത്തിയ ആക്രമണം അപകടകരമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം കെ കെ ശൈലജ പറഞ്ഞു. വാണിമേലിൽ കെ പി കുഞ്ഞിരാമന്റെ 53ാം രക്തസാക്ഷി വാർഷിക ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ആക്രമണങ്ങളെ എസ്എഫ്ഐ ചെറുത്തുതോൽപ്പിക്കും. ഇടതുപക്ഷത്തെ തോൽപ്പിക്കാൻ യുഡിഎഫും ബിജെപിയും കൈകോർത്തു. ഇന്ത്യൻ തെരുവിൽ ഇടതുപക്ഷം പോർമുഖത്താണെന്നും കെ കെ ശൈലജ പറഞ്ഞു.
എൻ പി വാസു അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി മോഹനൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കെ കെ ദിനേശൻ, പി പി ചാത്തു, ജില്ലാ കമ്മിറ്റി അംഗങ്ങളായ കൂടത്താങ്കണ്ടി സുരേഷ്, എ എം റഷീദ്, ടി പ്രദീപ് കുമാർ, കെ പി പ്രദീഷ് , ഏരിയ സെക്രട്ടറി എ മോഹൻദാസ് എന്നിവർ സംസാരിച്ചു. കെ എൻ നാണു സ്വാഗതം പറഞ്ഞു. റെഡ് വളന്റിയർ, ബാന്റ് വാദ്യങ്ങളുടെ അകമ്പടിയിൽ ആയിരങ്ങൾ അണിനിരന്ന ഉജ്വല റാലി പരപ്പുപാറയിൽനിന്ന് ആരംഭിച്ച് ഭൂമിവാതുക്കൽ കൊപ്രക്കളം ഗ്രൗണ്ടിൽ സമാപിച്ചു.








0 comments