Deshabhimani

സമരക്കോട്ട തീര്‍ത്ത്‌ ജന്തർ മന്തർ നാലാം നാൾ

ആവേശമായി സ്ത്രീശബ്ദം

s

കോഴിക്കോട് കടപ്പുറത്ത് നാലാം നാളിലെ ജന്തർമന്തർ പ്രക്ഷോഭം സാഹിത്യകാരി ഷീല ടോമി ഉദ്ഘാടനം ചെയ്യുന്നു

avatar
സ്വന്തം ലേഖിക

Published on Oct 31, 2026, 01:44 AM | 1 min read

കോഴിക്കോട്

ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്നും എസ്ഐആര്‍ റദ്ദ് ചെയ്യണമെന്നുമാവശ്യപ്പെട്ട് "ജന്തര്‍ മന്തര്‍ കോഴിക്കോട് ബീച്ചി'ൽ നാലാം നാളും സമരക്കോട്ട തീര്‍ത്തു. ജനാധിപത്യം സംരക്ഷിക്കാൻ സമരങ്ങളുടെ ജന്തര്‍ മന്തര്‍ ഉയര്‍ത്തണമെന്നും സ്വാതന്ത്ര്യത്തിന്റെ കൊടികളുയര്‍ത്തണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. സാഗരത്തെ സാക്ഷിയാക്കി പ്രതിരോധത്തിന്റെ പടപ്പാട്ടുകൾ നഗരസന്ധ്യയിൽ അലയടിച്ചു.

ജന്തര്‍ മന്തര്‍ പ്രക്ഷോഭ സമിതി സംഘടിപ്പിച്ച പരിപാടി എഴുത്തുകാരി ഷീല ടോമി ഉദ്ഘാടനം ചെയ്തു. പോരാട്ടവീര്യം വിളിച്ചോതാൻ നൂറുകണക്കിന് പെൺകരുത്തുകൾ ബീച്ചിലെ പ്രതിഷേധ വേദിയിൽ ഒത്തുകൂടി. തെര‍ഞ്ഞെടുപ്പ് അട്ടിമറിച്ച് ജനങ്ങളെ കബളിപ്പിക്കുന്ന മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജി വയ്ക്കുംവരെ പോരാട്ടം തുടരണമെന്ന് മഹിളകൾ ആവശ്യപ്പെട്ടു. പി സി നിഷ കുമാരി അധ്യക്ഷയായി. മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി യു സുധര്‍മ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home