Deshabhimani

കായിക നേട്ടത്തിലേക്ക്‌ കൈപിടിച്ചുയർത്തിയത്‌ കിഫ്‌ബി

കുതിപ്പേകി മൈതാനം; വീണ്ടും താരോദയം

കിഫ്‌ബി ഫണ്ടിൽ നിർമിച്ച കലവൂർ എൻ ഗോപിനാഥ് മെമ്മോറിയൽ സ്റ്റേഡിയത്തിൽ കെ ആർ സാംജി താരങ്ങളെ പരിശീലിപ്പിക്കുന്നു (ഫയൽ ചിത്രം )
avatar
 കെ എസ്‌ ലാലിച്ചൻ

Published on Oct 31, 2026, 01:34 AM | 1 min read

മാരാരിക്കുളം ​

വോളിബോളിലെ ദ്രോണാചാര്യനായിരുന്ന കലവൂർ എൻ ഗോപിനാഥിന്റെ പേരിൽ പ്രീതികുളങ്ങരയിൽ നാലുവർഷം മുമ്പ് കിഫ്‌ബിയിൽ ഉൾപ്പെടുത്തി സ്റ്റേഡിയം നിർമിക്കുമ്പോൾ പലരും വിമർശിച്ചു. ഇത് ഫണ്ട്‌ പാഴാക്കാനുള്ള പണിയാണ്, ഇവിടെ ആരു വന്ന് പരിശീലനം നേടാനാണ് എന്നൊക്കെയായിരുന്നു കമന്റ്‌. വിമർശകർക്ക് ധനമന്ത്രിയായിരുന്ന ടി എം തോമസ് ഐസക്കിന്റെ മറുപടി ഇങ്ങനെയായിരുന്നു: --" നമ്മുക്ക് നോക്കാമെന്നേ’. നാലുവർഷത്തിനുള്ളിൽ കിഫ്ബിയുടെ കരുത്തിൽ ഉയർന്ന ഈ സ്റ്റേഡിയത്തിൽനിന്നും കളിക്കളങ്ങളിൽ കുതിപ്പ് നടത്തുന്നത് അറുപതിലേറെ വിദ്യാർഥികളായ കായികതാരങ്ങൾ. സ്പോർട്സ് കൗൺസിലിന്റെ പ്രാദേശിക പരിശീലനകേന്ദ്രം കൂടിയാണ് ഈ സ്റ്റേഡിയം. നാലുവർഷത്തിനകം 70 ഓളം താരങ്ങൾ ഇവിടെ സ്പോർട്സ് കൗൺസിൽ കോച്ച് കെ ആർ സാംജിയുടെ ശിക്ഷണത്തിൽ പരിശീലനം നേടുന്നു. സംസ്ഥാന–ദേശീയതലത്തിൽ 75 ഓളം മെഡലുകൾ സ്വന്തമാക്കാനും ഇവിടത്തെ താരങ്ങൾക്ക് കഴിഞ്ഞു. ​കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ റെക്കോഡുകളുടെ തിളക്കത്തിൽ കുതിച്ച ടി എം അതുൽ, അനാമിക അജേഷ്, സ്വർണം ഉൾപ്പെടെയുള്ള മെഡലുകൾനേടിയ എസ് സ്നേഹ, ബി സരയൂലക്ഷ്മി എന്നിവർ ഈ സ്റ്റേഡിയത്തിൽനിന്നും ഉയർന്നുവന്നവരാണ്. ഇവിടത്തെ കുട്ടികൾ ഇന്ന് മിന്നും പ്രകടനത്തിലൂടെ റെക്കോഡ് തകർത്ത് മെഡലുകൾ നേടുമ്പോൾ അത് ആക്ഷേപിച്ചവർക്കുള്ള മറുപടികൂടിയാണ്. ​ജില്ലയിലെ ആദ്യത്തെ 200 മീറ്റർ സിന്തറ്റിക്ക് ട്രാക്ക് കൂടിയാണിത്. 7100 ചതുരശ്ര അടി വിസ്തീർണമുള്ളതാണ് ഇൻഡോർ സ്റ്റേഡിയം .ജിംനേഷ്യം, ബാസ്‌കറ്റ് ബോൾ കോർട്ട്, സെവൻസ് ഫുട്ബോൾ കോർട്ട് എന്നിവയുമുണ്ട്. മാരാരിക്കുളം തെക്ക് പഞ്ചായത്തിന്റെ മേൽനോട്ടത്തിലാണ് സ്റ്റേഡിയത്തിന്റെ പ്രവർത്തനം. സ്റ്റേഡിയം കേന്ദ്രീകരിച്ച് രൂപീകരിച്ച കെഎൻജിഎം സ്പോർട്സ് അക്കാദമിയുടെ സഹായവും ലഭിക്കുന്നുണ്ട്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home